ദോഹ : 2024 ഫെബ്രുവരി രണ്ട് മുതൽ 18 വരെ ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ് 2024 ദോഹയിൽ നടക്കും. 2024 ഫെബ്രുവരിയിൽ ദോഹ വേദിയാവുന്ന ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പിനുള്ള ഔദ്യോഗിക ലോഗോ കഴിഞ്ഞ ദിവസം ജപ്പാനിലെ ഫുകോകയിൽ പുറത്തിറക്കി.
ഖത്തർ ഒളിമ്പിക്സ് കമ്മിറ്റി സെക്രട്ടറി ജനറലും ദോഹ ലോക അക്വാട്ടിക് ചാമ്പ്യൻഷിപ് സംഘാടക സമിതി വൈസ് ചെയർമാനുമായ ജാസിം ബിൻ റാഷിദ് അൽബുഐനൈൻ ആതിഥേയത്വത്തിന്റെ സൂചനയായി വേൾഡ് അക്വാട്ടിക് പതാക ഏറ്റുവാങ്ങി.നീന്തൽ, ഓപൺ വാട്ടർ സ്വിമ്മിങ്, ആർട്ടിസ്റ്റിക് സ്വിമ്മിങ്, ഡൈവിങ്, ഹൈ ഡൈവിങ്, വാട്ടർ പോളോ തുടങ്ങി 75 ഓളം ഇനങ്ങളിൽ മത്സരം നടക്കും
![]()
