റിയാദ് : സൗദി അറേബിയയുടെ കിഴക്കൻ പ്രവിശ്യകൾ ഈ ആഴ്ച ശക്തമായ ചൂടിൽ ആയിരിക്കുമെന്ന് മുന്നറിയിപ്പ്. ഇത് സംബന്ധിച്ച സുരക്ഷാ മുൻ കരുതലുകൾ എടുക്കാൻ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ ഈ മേഖലകളിൽ 51 ഡിഗ്രി സെൽഷ്യസ് വരെ താപനില എത്താം എന്നാണു മുന്നറിയിപ്പ്.
ഈ അവസ്ഥ ഒരാഴ്ചക്കാലം തുടരുമെന്നും അറിയിപ്പിൽ ഉണ്ട്. പുറം ജോലികൾ ചെയ്യുന്നവർ ഉച്ചസമയത് ജോലികളിൽ ഏർപ്പെടരുതെന്നും ധാരാളം വെള്ളം കുടിക്കണമെന്നും ശക്തമായ ചൂടിനെ ചെറുക്കൻ കുട ചൂടണമെന്നും മുന്നറിയിപ്പിൽ പറഞ്ഞു.
![]()
