ഷാർജ : 2020 മുതൽ കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വെച്ചിരുന്ന ദുബായ്ക്കും ഷാര്‍ജയ്ക്കുമിടയിൽ ജലഗതാഗത സര്‍വ്വീസ് പുനരാരംഭിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ഓഗസ്റ്റ് 4 മുതലാണ് ദുബായ് ഫെറി സര്‍വീസ് ആരംഭിക്കുക.
തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ പ്രതിദിനം എട്ട് മറൈന്‍ ട്രിപ്പുകളാണ് നടത്തുക. വെള്ളി മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ പ്രതിദിനം 6 ട്രിപ്പുകളും ഉണ്ടായിരിക്കും.
ദുബായിയെ മറ്റ് എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന ആദ്യ ജലഗതാഗത സര്‍വീസ് ആണിത്. ഷാര്‍ജ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ സഹകരണത്തോടെ ദുബായിലെ അല്‍ഗുബൈബ മറൈന്‍ സ്റ്റേഷനും ഷാര്‍ജയിലെ അക്വേറിയം മറൈന്‍ സ്റ്റേഷനുമിടയിലാണ് സര്‍വീസ് നടത്തുന്നത്.
![]()
