റിയാദ് : റിയാദ് ഓ ഐ സി സി ആലപ്പുഴ ജില്ലാ കമ്മറ്റി ഇന്ത്യയുടെ എൺപതാമത് സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു.മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ കമ്മറ്റി പ്രസിഡന്റ് കമറുദ്ദീൻ താമരക്കുളം സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ജില്ലാ കമ്മിറ്റി അംഗങ്ങൾ ചേർന്ന് കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കുചേർന്നു.
വർക്കിംഗ് പ്രസിഡന്റ് ഷബീർ വരിക്കപ്പള്ളി,സെൻട്രൽ കമ്മിററി ജനറൽ സെക്രട്ടറി സൈഫ് കായംകുളം ,ഭാരവാഹികളായ അനീഷ് ഖാൻ, ഷൈജു നമ്പലശ്ശേരി,ഷിബു ഉസ്മാൻ,ഹാഷിം കുഞ്ഞ്,ആഘോഷ് ശശി,നിസാം രണ്ടാംകുറ്റി, കാഷുഫുദ്ധിൻ, ഷമീർ കൊല്ലകടവ് എന്നിവർ ആശംസകൾ നേർന്നു.
ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ജോമോൻഓണമ്പള്ളിൽ സ്വാഗതവും ട്രഷറർ അഷറഫ് കായംകുളം നന്ദിയും പറഞ്ഞു.
![]()
