ഡൽഹി: ചെറിയ സ്വപ്നങ്ങളല്ല, വലിയ സ്വപ്നങ്ങൾ കാണണം. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തില്‍ വികസിത രാജ്യമാകണമെന്ന് പ്രധാനമന്ത്രി നരേദ്ര മോഡി പറഞ്ഞു.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കഴിഞ്ഞ 12 വര്‍ഷത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. കഴിഞ്ഞ 12 വർഷം രാജ്യത്തിന്റെ എല്ലാ വിഭാഗങ്ങളും രാജ്യത്തെ പുതിയ ഉയരങ്ങളിൽ എത്താൻ പ്രയത്നിച്ചു. 140 കോടി ജനതയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നു. ലോകം ഇന്ത്യയെയും ഇന്ത്യയുടെ നേട്ടങ്ങളെയും നോക്കിക്കാണുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ചരിത്രത്തിലാദ്യമായി സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വന്ദേ മാതരം പൂർണമായും ആലപിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടിയുടെ തുടക്കത്തിലാണ് ദേശീയഗീതമായ ‘വന്ദേ മാതരം’ മുഴുവൻ വരികളോടെ ആലപിച്ചത്. തുടർന്ന് ദേശീയഗാനം ആലപിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാകയുയർത്തുകയും ചെയ്തു.
![]()
