റിയാദ് :ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ടാർഗറ്റ് ഗ്ലോബൽ അക്കാഡമി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ആവേശകരമായ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യസമരം, ദേശീയ ചരിത്രം, സ്വാതന്ത്ര്യസമര സേനാനികൾ, ഇന്ത്യയുടെ അഭിമാനകരമായ ചരിത്ര മുഹൂർത്തങ്ങൾ എന്നിവയെ ആസ്പദമാക്കിയ 10 ചോദ്യങ്ങൾ.
ക്വിസ് പൂർത്തിയാക്കുന്ന എല്ലാ മത്സരാർത്തികൾക്കും വ്യക്തികത സർട്ടിഫിക്കറ്റും എറ്റവും കൂടുതൽ സ്കോർ നേടുന്ന ആദ്യ 3 വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും.
മത്സരത്തിൽ പങ്കെടുക്കാനുള്ള അവസാന സമയം ആഗസ്റ്റ് 15 ശനിയാഴ്ച രാത്രി 11 വരെയാണ്.
ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിനായി https://quiz.targetglobalacademy.com എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +966530631269 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
![]()
