റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി നിയമിതനായ വിപുല്‍ ബുധനാഴ്ച രാവിലെ റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ ഇന്ത്യന്‍ എംബസിയിലെത്തി ഔദ്യോഗികമായി ചുമതലയേറ്റു.
ചുമതലയേറ്റ ശേഷം എംബസി അങ്കണത്തിലെ ഗാന്ധി പ്രതിമയില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി ഉപചാരം അര്‍പ്പിച്ചു.

ഓഗസ്റ്റ് 15-ന് ഇന്ത്യന്‍ എംബസിയില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ അംബാസഡര്‍ വിപുല്‍ ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന്, സൗദിയിലെ പ്രവാസി സമൂഹത്തെ അദ്ദേഹം ആദ്യമായി അഭിസംബോധന ചെയ്ത് സംസാരിക്കും.
![]()
