അബ്ദുൽറഊഫ് കൊണ്ടോട്ടി,ഖത്തർ
ദോഹ : നോർക്കാ കെയർ പ്ലസ് ഇൻഷുറൻസ് രണ്ടാം ഘട്ട എൻറോൾമെൻ്റ് ആഗസ്റ്റ് 18, 2026 ന് ആരംഭിക്കും.പദ്ധതിയുടെ ഉദ്ഘാടനം അന്നേ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
2026 ഏപ്രിൽ 15 ന് നിലവിൽ വന്ന നോർക്കാ കെയർ പ്ലസ് പദ്ധതിയുടെ ശേഷിക്കുന്ന 8 മാസത്തേക്കാണ് ഇപ്പോൾ ചേരാനാവുക.അതിനനുസരിച്ച് പ്രീമിയം തുകയും ആനുപാതികമായി മാത്രമേ നൽകേണ്ടതുള്ളൂ.
ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത നിലവിലുള്ള അസുഖങ്ങൾക്കും ചികിത്സ ലഭിക്കും എന്നതാണ്.ആദ്യ ഘട്ടത്തിൽ ചേർന്നവർക്ക് ആദ്യ ദിനം (Day One) തന്നെ ചികിത്സ ലഭ്യമായിരുന്നു.എന്നാൽ രണ്ടാം ഘട്ടത്തിൽ ചേരുന്നവർ ചികിത്സയ്ക്കായി ഒരു മാസത്തെ കാത്തിരിപ്പ് വേണമെന്നാണ് നിബന്ധന.അതായത് പുതുതായി ചേരുന്നവർക്ക് ഫലപ്രദമായി ഏഴുമാസത്തെ കാലാവധി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

![]()
