റിയാദ്/കൊണ്ടോട്ടി : റിയാദ് കെഎംസിസി കൊണ്ടോട്ടി മണ്ഡലം പ്രവാസി കുടുംബ സംഗമവും, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി കുടുംബ സുരക്ഷ പദ്ധതി ആനുകൂല്യ വിതരണവും നടന്നു. ടിപി അഷ്റഫ് അലി എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ വെള്ളിക്കുന്ന് മണ്ഡലം എം എൽ എ ടിവി ഇബ്രാഹിം മുഖ്യാതിഥിയായി സംബന്ധിച്ചു.
സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട ഒളവട്ടൂർ സ്വദേശിയുടെ നോമിനിക്കുള്ള സുരക്ഷ വിഹിതവും ജില്ലാ കെഎംസിസി കമ്മറ്റി യുടെ ചികിത്സ സഹായവും ചടങ്ങിൽ വെച്ച് ടിപി അഷ്റഫ് അലി എം എൽ എ കൈമാറി.

റിയാദ് കെഎംസിസി മണ്ഡലം കമ്മിറ്റി ചെയർമാൻ ബഷീർ സിയാംകണ്ടം അധ്യക്ഷത വഹിച്ചു.ജില്ലാ കെഎംസിസി ട്രഷറർ മുനീർ വായക്കാട്,പുളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി കെ എ ബഷീർ,അബ്ദുള്ള മാസ്റ്റർ കൊട്ടപ്പുറം,അബൂബക്കർ മാസ്റ്റർ കൊട്ടപ്പുറം ,മുസ്തഫ ചീക്കോട് ,കെ സി അബ്ദുൽ ഗഫൂർ ഒളവട്ടൂർ ,മൂസ ഫുലൂദ്,സാജിദുൽ അൻസാർ,ഹനീഫ മുതുവല്ലൂർ ,മുബാറക് ഒളവട്ടൂർ ,അനീസ് ,ഇസ്മായിൽ വായയൂർ,ഫസൽ കുമ്മാളി കൊണ്ടോട്ടി ,പിടിഎ നാസർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
റിയാദിൽ നിന്നും അവധി ആഘോഷിക്കാൻ നാട്ടിൽ എത്തിയവരുടെ കുടുംബ സംഗമത്തിന് റിയാദ് കെഎംസിസി വനിതാ വിങ് നേതൃത്വം നൽകി.
ചടങ്ങിന് ഷറഫു പുളിക്കൽ സ്വാഗതവും അബ്ദുൽ വാഹിദ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
![]()
