റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയയിലെ മലാസ് യൂണിറ്റ് വിഭജിച്ച് ഏരിയയിലെ അഞ്ചാമത്തെ യൂണിറ്റായി മലാസ് സെന്റർ യൂണിറ്റ് രൂപീകരിച്ചു. ചെറീസ് ഹാളിൽ ഏരിയ പ്രസിഡന്റ് റെനീസ് കരുനാഗപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യൂണിറ്റ് കൺവെൻഷൻ കേളി ജോയിന്റ് സെക്രട്ടറി ഷാജി റസാഖ് ഉദ്ഘാടനം ചെയ്തു.
കേളി ട്രഷറർ മധു ബാലുശ്ശേരി സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി നൗഫൽ ഷാ യൂണിറ്റ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പ്രവർത്തന മേഖല വിപുലീകരിക്കുന്നതിനും സംഘടനാ പ്രവർത്തനം കൂടുതൽ സുഗമമാക്കുന്നതിനുമാണ് മലാസ് യൂണിറ്റ് വിഭജിക്കാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
യൂണിറ്റ് വിഭജനത്തിന് ശേഷം ഇരു യൂണിറ്റുകളിലേക്കുമുള്ള പുതിയ ഭാരവാഹികളെയും കൺവെൻഷൻ തെരഞ്ഞെടുത്തു. വിഭജനത്തിന് ശേഷമുള്ള അംഗങ്ങളുടെ പട്ടിക മലാസ് ഏരിയ സെക്രട്ടറി സുജിത് വിഎം അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം മലാസ് രക്ഷാധികാരി സെക്രട്ടറി സമീർ അബ്ദുൽ അസീസ് നിർവഹിച്ചു.
കേളി സെക്രട്ടറി സുനിൽ കുമാർ, മലാസ് ഏരിയയുടെ കേന്ദ്ര കമ്മിറ്റി ചുമതല വഹിക്കുന്ന ബിജു തായമ്പത്ത്, മലാസ് ഏരിയ പ്രസിഡന്റ് അഷ്റഫ് പൊന്നാനി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഇ. കെ. രാജീവൻ, അഷ്റഫ് കണ്ണൂർ, ഏരിയ ജോയിന്റ് സെക്രട്ടറി അൻവർ, വൈസ് പ്രസിഡന്റ് മുകുന്ദൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ റിജോ, ലത്തീഫ് എന്നിവർ സംസാരിച്ചു.
സെക്രട്ടറി നൗഫൽ ഷാ, ജോയിന്റ് സെക്രട്ടറിമാരായി സുബിൻ കെ, ജിൽഷ കെ. എസ്. പ്രസിഡന്റ് റെനീസ് കരുനാഗപ്പള്ളി, വൈസ് പ്രസിഡന്റുമാരായി സുഹൈബ് ഹമീദ്, ഷെഫി മീരാ സാഹിബ്. ട്രഷറർ സുധീഷ് എം. കെ. ജോയിന്റ് ട്രഷറർ സജു വെളിയിൽ സോമൻ.
യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായി ഇകെ രാജീവ്, എം, സജു വെളിയിൽ സോമൻ, ശ്രീജിത് കെവി, ആരിഫ് കെപിഎന്നിവരെ മലാസ് യൂണിറ്റ് ഭരവാഹികളായും,
സെക്രട്ടറി ഉനൈസ് ഖാൻ, ജോയിന്റ് സെക്രട്ടറിമാരായി മഹേഷ് കെ പി, വിനു ചേരന്തോട്. പ്രസിഡന്റ് അജ്മൽ മന്നേത്ത്, വൈസ് പ്രസിഡന്റുമാരായി നൗഷാദ് ടിബി, പ്രജിത്ത് പ്രകാശ്, ട്രഷറർ അഫ്സൽ കെഎം, ജോയിന്റ് ട്രഷറർ ജിതിൻ സുരേഷ്, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായി സന്തോഷ് കുമാർ, അനുരാജ് പിബി, അസ്കർ എകെ എന്നിവരെ മലാസ് സെന്റർ യൂണിറ്റ് ഭരവാഹികളായും തെരഞ്ഞെടുത്തു.
ഉനൈസ് ഖാൻ സ്വാഗതവും നൗഫൽ ഷാ നന്ദിയും പറഞ്ഞു.
![]()
