ജിദ്ദ: ജിദ്ദ പയ്യന്നൂർ – കല്യാശ്ശേരി കെഎംസിസിയുടെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.ഷറഫിയ സഫയർ ഹോട്ടലിൽ നടന്ന സംയുക്ത മണ്ഡലം കൺവെൻഷൻ
കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡന്റ് നൗഷാദ് ചപ്പാരപ്പടവ് ഉദ്ഘാടനം ചെയ്തു.
ജബ്ബാർ മാതമംഗലം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സകരിയ ആറളം നവാഗത സംഗമ ക്യാമ്പയിനെക്കുറിച്ച് വിശദീകരിച്ചു.
മുൻ ജില്ലാ കെഎംസിസി പ്രസിഡന്റ് ജാഫറലി പാലക്കോട്, മണ്ഡലം നിരീക്ഷകൻ റഷീദ് വട്ടിപ്രം, അഷ്റഫ് കോയിപ്ര തുടങ്ങിയവർ സംസാരിച്ചു. എസ്. വി. അലി ആലക്കാട് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സാദിഖ് കൊട്ടില സ്വാഗതവും അബ്ദുള്ള പെരുമ്പ നന്ദിയും പറഞ്ഞു.
ജിദ്ദ പയ്യന്നൂർ – കല്യാശ്ശേരി കെഎംസിസിയുടെ പുതിയ ഭാരവാഹികളായി ജാഫറലി പാലക്കോട് (ചെയർമാൻ), ജബ്ബാർ മാതമംഗലം, സാദിഖ് കൊട്ടില, മജീദ് മണ്ടൂർ (ഉപദേശക സമിതി അംഗങ്ങൾ), ഷഹീർ കാട്ടൂർ പിലാത്തറ (പ്രസിഡന്റ്), അഷ്റഫ് കോയിപ്ര, എസ്. വി. അലി ആലക്കാട്, ബഷീർ അരിയിൽ, നബീൽ പി. വി. വെള്ളോറ (വൈസ് പ്രസിഡന്റുമാർ), ഹംസക്കുഞ്ഞി കൊട്ടില (ജനറൽ സെക്രട്ടറി), ഉമ്മർകുട്ടി ആലക്കാട്, മുനീർ അരവഞ്ചാൽ, സകരിയ കൊട്ടില, ഷകീർ പെരുവാമ്പ (ജോയിന്റ് സെക്രട്ടറിമാർ), അബ്ദുള്ള പെരുമ്പ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അസീസ് മാതമംഗലം, ഇബ്രാഹീം അരിയിൽ, സാബിർ കൊട്ടില, യൂനുസ് കുറ്റൂർ, ഷഹീർ സി. എച്ച്. താറ്റ്യേരി തുടങ്ങിയവർ വർക്കിങ് കമ്മിറ്റി അംഗങ്ങളാണ്.
![]()
