റിയാദ്: സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിന്റെ എസ്.ഐ.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ 13-ാം വാർഷിക പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുന്ന ‘ഔദ്യോഗികം സുപ്രഭാതം’ സ്കീമിന്റെ ഉദ്ഘാടനം നടന്നു.
പ്രവാസി പുരസ്കാർ സമ്മാൻ ജേതാവും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ഷിഹാബ് കൊട്ടുകാട് ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരക്ക് സ്കീം നൽകി ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
എസ് ഐ സി റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ബഷീർ താമരശ്ശേരി, മാള, മുഹ്യിദ്ദീൻ ഹാജി, മൻസൂർ വാഴക്കാട്, റാഫി പുറവൂർ, ഫുആദ് ചേലേരി, നവാസ് ഊർപ്പള്ളി തുടങ്ങിയവർ സംബന്ധിച്ചു.
![]()
