റിയാദ്: കാനഡയിലേക്ക് ജോലിയാവശ്യാര്‍ത്ഥം പോകുന്ന സ്പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റല്‍ നഴ്സും സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ നിർവാഹക അംഗവുമായ വയനാട് സ്വദേശി ലാലി വര്‍ക്കിക്ക് യാത്രയയപ്പ് നൽകി.
യാത്രയയപ്പ് സമ്മേളനത്തില്‍ കൂട്ടായ്മ പ്രസിഡന്റ് ഷിജി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി അനീഷ് എബ്രഹാം, ചെയര്മാന് റഫീഖ് പട്ടാമ്പി, ജനറല്‍ സെക്രട്ടറി ഫൈസല്‍ മുനീര്‍, ട്രഷറര്‍ ബേബി തോമസ്, വൈസ് പ്രസിഡന്റ് ജെയ്സണ്‍ തോമസ്, ഭാരവാഹികളായ ജിന്റോ തോമസ്, രഞ്ജു, ആന്സന് ജെയിംസ്, മുരുകന്‍പിള്ള, അജീഷ് എസ്. അശോക്, ബിനോയ് ഉലഹന്നാന്, ശോശാമ്മ ജിജിമോന്, ബിദേഷ് പ്രേം, ജാസ്മിന് പ്രദീപ്, എല്ബിന് കുര്യാക്കോസ്, നൗഷാദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വൈസ് പ്രസിഡന്റ് ജോണി തോമസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി നിഷ ബിന്നി നന്ദിയും പറഞ്ഞു.
![]()
