ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 84-ാം വാർഷികം രാജ്യം ആചരിക്കുന്നു.ദിനാചരണത്തിന്റെ ഭാഗമായി രാജ്ഘട്ടിൽ പുഷ്പാർച്ചനയും വിവിധ പ്രദർശനങ്ങളും ഉൾപ്പെടെയുള്ള വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യസമരത്തിലെ ഒരു സുപ്രധാന പ്രസ്ഥാനമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായതിനാലാണ് ഈ ദിനം ആഘോഷിക്കുന്നത്.
എന്താണ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം?
1942 ഓഗസ്റ്റ് 8-ന് ബോംബെയിൽ ചേർന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയാണ് ചരിത്രപ്രധാനമായ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ പ്രസ്ഥാനം ബ്രിട്ടീഷ് ഭരണത്തിനെതിരെ രാജ്യത്ത് അവസാനത്തെ വലിയ ജനകീയ പോരാട്ടത്തിന് വഴിതെളിച്ചു.
ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യന്‍ ജനതയെ ഏകോപിപ്പിച്ച് സമരം നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. ‘ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക’ എന്ന മുദ്രാവാക്യം രാജ്യമാകെ അലയൊലി സൃഷ്ടിക്കുകതന്നെ ചെയ്തു.

മുബൈയിലെ ‘ഓഗസ്റ്റ് ക്രാന്തി’ മൈതാനത്ത് നടന്ന വമ്പന്‍ പൊതുസമ്മേളനത്തിലാണ് ഈ മുദ്രാവാക്യം ഉയര്‍ന്നത്. ഇന്ത്യ വിടുകയെന്ന് ബ്രിട്ടീഷ്കാരോട് ആവശ്യപ്പെടുന്നതിനൊപ്പം ഇന്ത്യക്കാരുടെ മനസാക്ഷിയെ ഉണര്‍ത്താനും കോണ്‍ഗ്രസിനെ നയിച്ച മഹാത്മാ ഗാന്ധി ഉറപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി അതേവേദിയില്‍ മറ്റൊരു മുദ്രാവാക്യം കൂടി പിറവിയെടുത്തു-‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കാനായി ഉടലെടുത്ത പ്രധാന സമര പ്രഖ്യാപനങ്ങളിലൊന്നു കൂടിയാണിത്.
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഭാരതത്തിന് സ്വാതന്ത്ര്യം നേടാനുള്ള പോരാട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവുകളിലൊന്നായിരുന്നു.
സമരപ്രഖ്യാപനം നടത്തിയതിന് അടുത്ത ദിവസംതന്നെ (ഓഗസ്റ്റ് 9) ബ്രിട്ടീഷധികാരികള്‍ ഗാന്ധിജിയെയും പ്രമുഖ നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അധികാരികള്‍ അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ചതോടെ ഗാന്ധിജിയുടെ ‘അഹിംസ’ മറന്ന ജനത തീവ്രമായി തിരിച്ചടിച്ചു. രാജ്യം മുഴുവന്‍ അക്രമത്തിന്റെ പാതയിലൂടെ സമരക്കാര്‍ ബ്രിട്ടീഷ് നയങ്ങളെ എതിര്‍ത്തു.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം ഉടനടി അവസാനിപ്പിക്കുക എന്നത് ഇന്ത്യയ്ക്കും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള അടിയന്തിര ആവശ്യമാണെന്ന് മുന്‍നിര്‍ത്തിയാണ് സമരം ആരംഭിച്ചത്. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ പരിണതഫലങ്ങളും ഉണ്ടായിരുന്നു. 1942 ഓഗസ്റ്റ് 9 മുതല്‍ 1942 സെപ്റ്റംബര്‍ 21 വരെ പ്രതിഷേധം നടന്നു. ഗാന്ധിജിയെ പൂനെയിലെ ആഗ ഖാന് കൊട്ടാരത്തില്‍ തടവിലാക്കുകയും മിക്ക നേതാക്കളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അക്കാലമാണ് അരുണ ആസിഫ് അലിയെപ്പോലുള്ള പുതിയ നേതാക്കള്‍ ഉയര്‍ന്നുവന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ (ഐഎന്‍സി) നിയമവിരുദ്ധമായ അസോസിയേഷനായി ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രക്ഷോഭം തകര്‍ക്കുന്നതിനായി 1,00,000 ത്തിലധികം ആളുകളെ അറസ്റ്റ് ചെയ്യുകയും സര്‍ക്കാര്‍ അക്രമത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
![]()
