റിയാദ്: റിയാദ് കെഎംസിസി ധർമ്മടം മണ്ഡലം ഇഗ്നൈറ്റ് സീസൺ 5-ന്റെ ഭാഗമായി അംഗങ്ങളുടെ മക്കൾക്കായി സംഘടിപ്പിച്ച ‘ജൽസെ അത്ഫാൽ’ ഓൺലൈൻ പരിപാടി ശ്രദ്ധേയമായ പങ്കാളിത്തത്തോടെ സമാപിച്ചു.
ഖിറാഅത്ത്, മാപ്പിളപ്പാട്ട് എന്നീ മത്സര ഇനങ്ങളിലായി നടന്ന പരിപാടിയിൽ 100-ൽ അധികം കുട്ടികൾ പങ്കെടുത്തു. പ്രവാസി കുടുംബങ്ങളിലെ കുട്ടികളുടെ മതപരവും കലാപരവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ശഹബാസ് ഹുദവി പലയോട് ജഡ്ജിങ് പാനലിന് നേതൃത്വം നൽകി. നൗഫൽ കൊയ്യോട് പ്രോഗ്രാം കോർഡിനേറ്ററായി പരിപാടിക്ക് നേതൃത്വം നൽകി.
മികച്ച പങ്കാളിത്തവും രക്ഷിതാക്കളുടെ ആവേശകരമായ സഹകരണവും കൊണ്ട് പരിപാടി വിജയകരമായി സമാപിച്ചതായി സംഘാടകർ അറിയിച്ചു.
![]()
