റിയാദ്: ഹൃദയാഘാതം മൂലം റിയാദിൽ നിന്ന് 225 കിലോമീറ്റർ അകലെ ഹോട്ടൽ ജീവനക്കാരനായിരുന്ന മലയാളി മരിച്ചു.കൊല്ലം ജില്ലയിലെ വാഴോട് നിലമേൽ നിഷാദ് മൻസിലിൽ അബ്ദുൽ ഫൈസി (49) ആണ് ജോലിസ്ഥലത്ത് വെച്ച് മരിച്ചത്.
ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം നാട്ടിലാണ്.
പിതാവ് :ഇബ്രാഹിം കുഞ്ഞ്.മാതാവ് : ലത്തീഫാ ബീവി
സലീന ബീവിയാണ് ഭാര്യ; മക്കൾ: ഫൗസിയ,നൗഫിയ
അൽ ഹസയിൽ കബറടക്കി.
സഹോദരന്മാരായ റിയാസ്, നിസാം, നിഷാദ് എന്നിവർക്കൊപ്പം നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ ട്രിവാ പ്രസിഡന്റ് നാസ്സർ കല്ലറ രംഗത്തുണ്ടായിരുന്നു.
മരണവാർത്ത അറിഞ്ഞത് മുതൽ കുടുംബത്തിന് ആശ്വാസമേകാനും ആവശ്യമായ ഔദ്യോഗിക രേഖകൾ തയാറാക്കുന്നതിനും വേഗത്തിലാക്കാനും എൻ.കെ. പ്രേമചന്ദ്രൻ എം.പി., ചടയമംഗലം എം.എൽ.എ., എം.എം. നസീർ, നിലമേൽ പഞ്ചായത്ത് പ്രസിഡന്റ് റാഫി എന്നിവർ ഫോണിൽ ബന്ധപ്പെടുകയും എല്ലാവിധ സഹായങ്ങളും ഉറപ്പുനൽകുകയും ചെയ്തിരുന്നു.
![]()
