റിയാദ്: പ്രവാസ ലോകത്തെ മാതൃകാപരമായ ജീവകാരുണ്യ പദ്ധതിയായ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ ‘കുടുംബ സുരക്ഷാ പദ്ധതി 2026-27’ വർഷത്തെ അംഗത്വ ക്യാമ്പയിന്റെ ഉദ്ഘാടനം ആഗസ്റ്റ് 7ന് വെള്ളിയാഴ്ച രാത്രി 7 മണിക്ക് ബത്ഹ കെഎംസിസി ഓഫീസിൽ വെച്ച് നടക്കും.
പ്രവാസ ലോകത്ത് ഏറ്റവും വലിയ തുക ധനസഹായം പ്രഖ്യാപിച്ചു തുടക്കം കുറിച്ച ഈ പദ്ധതി, ഇതിനകം നിരവധി കുടുംബങ്ങൾക്കാണ് ആശ്വാസമായി മാറിയത്. പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് പത്തു ലക്ഷം രൂപ മരണാനന്തര സഹായവും, കൂടാതെ ചികിത്സാ സഹായവും ഈ പദ്ധതിയിലൂടെ നൽകുന്നുണ്ട്. ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കതീതമായി റിയാദിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പദ്ധതിയിൽ അംഗത്വമെടുക്കാൻ കഴിയും.
ചടങ്ങിൽ സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ഭാരവാഹികൾ, സെക്രട്ടറിയേറ്റംഗങ്ങൾ, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, ജില്ലാ കെഎംസിസി ഭാരവാഹികൾ, ഏരിയ – നിയോജകമണ്ഡലം – പഞ്ചായത്ത് കെഎംസിസി കമ്മിറ്റികളുടെ മുഴുവൻ ഭാരവാഹികളുമടക്കം മുഴുവൻ അംഗങ്ങളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് സി.പി. മുസ്തഫയും ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങരയും അഭ്യർത്ഥിച്ചു.
![]()
