ജിദ്ദ: ഭാരതത്തിന്റെ എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ചിത്രരചനാ മത്സരവും ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിക്കുന്നു.വെസ്റ്റേണ്‍ റീജിയണിലുള്ള പ്രവാസികള്‍ക്കായാണ് മത്സരങ്ങൾ നടത്തുന്നത്.
“2047-ല്‍ ഇന്ത്യ എപ്രകാരമായിരിക്കണം” എന്ന പ്രമേയത്തിൽ സര്‍ഗ്ഗാത്മക സങ്കല്‍പ്പങ്ങള്‍ക്ക് നിറങ്ങളേകാന്‍ അവസരമൊരുക്കിയാണ് ചിത്രരചനാ മത്സരം നടത്തുന്നത്.എല്ലാ പ്രായക്കാര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം.
വിഷയം: വികസിതവും സമഗ്രവും നൂതനവുമായ ഭാരതം (#ViksitBharat2047).
രജിസ്ട്രേഷന് ലിങ്ക്: https://qr.codes/8Y0xMQ
ഇന്ത്യയുടെ സംസ്കാരം, വൈവിധ്യം, പ്രകൃതിഭംഗി, ജനജീവിതം എന്നിവ ക്യാമറയില്‍ പകര്‍ത്തി അയക്കാനുള്ള അവസരമാണ് ‘ഇന്ത്യ ത്രൂ മൈ ലെന്‍സ്’ ഫോട്ടോഗ്രാഫി മത്സരത്തിലൂടെ നൽകുന്നത്.
വിഷയം: വൈവിധ്യത്തിലെ ഏകത്വം, പാരമ്പര്യം, പ്രകൃതിദൃശ്യങ്ങള്‍, ദൈനംദിന നിമിഷങ്ങള്‍.
രജിസ്ട്രേഷന് ലിങ്ക്: https://bit.ly/4fyQy3J
ഇന്ത്യയെ അറിയാന്‍ എന്ന പേരിലുള്ള ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യാം. 10 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ഓഗസ്റ്റ് 14 വരെ ക്വിസില്‍ പങ്കെടുക്കാം. ഒന്നിലധികം തവണ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.
Quiz: bkjquiz.com
Certificate Submission: bit.ly/4wCri2q
എല്ലാ മത്സരങ്ങളുടെയും അപേക്ഷ തിയതി അവസാനിക്കുന്നത് ഓഗസ്റ്റ് 8 ആണ്.
തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചിത്രങ്ങളും ഫോട്ടോഗ്രാഫുകളും കോണ്‍സുലേറ്റില്‍ നടക്കുന്ന 80-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രദര്‍ശിപ്പിക്കുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി ആദരിക്കുകയും ചെയ്യും.
സൗദി അറേബ്യയിലെ വെസ്റ്റേണ്‍ റീജിയണിലുള്ള മുഴുവന്‍ കലാസ്നേഹികളും ഫോട്ടോഗ്രാഫി പ്രേമികളും ഈ മത്സരങ്ങളില്‍ പങ്കാളികളാകണമെന്ന് കോണ്‍സുലേറ്റ് ജനറല്‍ അഭ്യര്‍ത്ഥിച്ചു.
![]()
