റിയാദ് : ഇനി പുതുതായി സൗദിയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഹൗസ് ഡ്രൈവർമാർക്കും സ്കിൽ ടെസ്റ്റ് നിർബന്ധമാക്കി ഉത്തരവിറക്കി. ഇത് സംബന്ധിച്ച് മുംബൈയിലെ സഊദി കോൺസുലറ്റ് സർക്കുലർ പുറത്തിറക്കി. സ്കിൽ ടെസ്റ്റ് നടത്താൻ പാസ്സ്പോർട്ടിൽ 1 വർഷ കാലാവധിയും നിർബന്ധമാക്കിയിട്ടുണ്ട്.തൊഴിൽ നൈപുണ്യ പരിശോധന പരിപാടി (Skill Verification Program – SVP) വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, പ്രൈവറ്റ് കാർ ഡ്രൈവർ (തൊഴിൽ കോഡ്: 9141055) എന്ന തസ്തികയെ 2026 ഓഗസ്റ്റ് 04 ചൊവ്വാഴ്ച മുതൽ ഈ പ്രോഗ്രാമിന് കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി എംബസി/കോൺസുലേറ്റ് എല്ലാ അംഗീകൃത റിക്രൂട്ടിംഗ് ഏജൻസികളെയും അറിയിച്ചു.മറ്റ് ഡ്രൈവർ തസ്തികകൾ പിന്നീട് ഉൾപ്പെടുത്തും.
![]()
