റിയാദ്– റിയാദിലെ പ്രമുഖ തമിഴ് പ്രവാസി കൂട്ടയ്മകളുടെ സഹകരണത്തോടെ മെഡിക്കൽ വേൾഡ് പോളിക്ലിനിക് 2026 ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 3 വരെ മലാസ് ജരീർ സ്ട്രീറ്റിലുള്ള മെഡിക്കൽ വേൾഡ് പോളിക്ലിനിക്കിൽ സൗജന്യ മെഗാ കാർഡിയോവാസ്കുലാർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഹൃദയസംബന്ധിയായ രോഗങ്ങളുടെ ലക്ഷണങ്ങൾ പ്രാരംഭ ഘട്ടങ്ങളിൽ കണ്ടെത്തലും പ്രതിരോധവും എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.
ബോഡി മാസ് ഇൻഡക്സ് (BMI),രക്തസമ്മർദ്ദ പരിശോധന,റാൻഡം ബ്ലഡ് ഷുഗർ (RBS),ട്രിഗ്ലിസറൈഡ്സ്,മൊത്തം കൊളസ്ട്രോൾ,സീരം യൂറിക് ആസിഡ്,നേത്ര പരിശോധന,
പല്ല് പരിശോധന,ജനറൽ പ്രാക്ടീഷണർ കൺസൾട്ടേഷൻ തുടങ്ങിയ സേവനങ്ങൾ ക്യാമ്പിൽ തികച്ചും സൗജന്യമായിരിക്കുമെന്നു മെഡിക്കൽ വേൾഡ് പോളിക്ലിനിക് കോഡിനേറ്റർ ഡോ. സന്തോഷ്പ്രേം വിൻഫ്രഡ് പറഞ്ഞു.
ഹൃദയരോഗങ്ങൾ തടയാനാവുന്ന പ്രധാന രോഗങ്ങളിൽ ഒന്നാണെന്നും, സമയോചിതമായ മെഡിക്കൽ നിർദ്ദേശങ്ങളും നേരത്തെ രോഗനിർണയവും വഴി അപകടസാധ്യത കുറയ്ക്കുന്നതിൽ ആരോഗ്യ പരിശോധനകൾ നിർണായകമാണെന്നും വ്യക്തമാക്കി.
പ്രത്യേകിച്ച് പ്രായപൂർത്തിയായവരും, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം, അല്ലെങ്കിൽ കുടുംബത്തിൽ ഹൃദയരോഗ ചരിത്രമുള്ളവരും ഉൾപ്പെടെയുള്ള എല്ലാവരെയും ഈ സൗജന്യ ആരോഗ്യ ക്യാമ്പ് പ്രയോജനപ്പെടുത്താൻ ഉപയോഗിക്കണം.
നോൺ റെസിഡൻഷ്യൽ തമിഴ് ഇന്ത്യൻ അസോസിയേഷൻ (NRTIA),റിയാദ് ഇന്ത്യൻ അസോസിയേഷൻ (RIA),ഇന്ത്യൻ വെൽഫെയർ ഫോറം (IWF),സൗദി അറേബ്യ തമിഴ്നാട് സ്പോർട്സ് അസോസിയേഷൻ (SATSA),യൂണിവേഴ്സൽ തമിഴ്സ് വെൽഫെയർ അസോസിയേഷൻ (UTWA) എന്നി സംഘടനകൽ സംയുക്തമായാണ് ക്യാംപിനു നേതൃത്വം നൽകുന്നത്.കൂടുതൽ വിവരങ്ങൾക്ക് 966 55 248 5960 ക്യാമ്പ് കോഡിനേറ്ററെ ബന്ധപ്പെടാം.
വാർത്ത സമ്മേളനത്തിൽ സംഘടനകളെയും ആശുപത്രിയെയും പ്രതിനിധീകരിച്ച് ഡോ.സന്തോഷ് പ്രേം വിൻഫ്രേഡ്,അയ്യപ്പടി ജക്രി ഹുസൈൻ,ജനാർദനൻ(NRTIA),
അരുൺ കുമാരൻ, വിവേക് രാജേന്ദ്രൻ(RIA), നൂർ മുഹമ്മദ്,സാദിഖ് ബാഷ, ഷാഹുൽ ഹമീദ്(IWF),പ്രിൻസ് പാണ്ഡ്യൻ(SATSA), സയ്ദ് മരിക്കയാർ(UTWA),വലീദ് അൽഅഹ്മദ് ,ഡോ ബാസിം അൽവാദ്,യാസർ ആദിൽ, മുഹമ്മദ് അബ്ദുൽ ലത്തീഫ് ഇബ്രാഹിം (Medical World Polyclinic ) എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

![]()
