ജിദ്ദ: ജിദ്ദയിലെ ഗായകരുടെ കൂട്ടായ്മയായ പാട്ടുകൂട്ടം മ്യൂസിക്കല്‍ ബാന്‍ഡിന്റെ പത്താം വാര്‍ഷികാഘോഷമായ ‘പാട്ടുകൂട്ടം ദശവസന്തം 2K26’ ജിദ്ദയിൽ നടന്നു. ബാഗ്ദാദിയയിലെ അല്‍ വഫ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സംഗീതാസ്വാദകരുടെയും കലാപ്രേമികളുടെയും വലിയ സാന്നിധ്യത്തില്‍ നടന്ന പരിപാടി ശ്രദ്ധേയമായ സംഗീതവിരുന്നായി മാറി. പാട്ടുകൂട്ടം ചെയര്മാന് ടി.കെ. അബ്ദുറഹ്മാന്, പ്രസിഡന്റ് ഇസ്മായില്‍ മണ്ണാര്‍ക്കാട്, സെക്രട്ടറി മന്‍സൂര്‍ വയനാട്, നിസാര്‍ മടവൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിപാടിയുടെ പ്രാരംഭ നടപടികള്‍ നടന്നു.
ജിദ്ദയിലെ പ്രശസ്ത ഗായകരായ ഡോ. ആലിയ അബ്ദുല്‍ കരീം, ഡോ. മിര്‍സാന ഷാജു, ഫര്‍സാന യാസിര്‍, രമ്യ ബ്രൂസ്, അനഘ, അഫ്ര റാഫി എന്നിവര്‍ അതിഥി ഗായകരായി പങ്കെടുത്തപ്പോള്‍, പാട്ടുകൂട്ടം മ്യൂസിക്കല്‍ ബാന്‍ഡിന്റെ ഗായകരായ ഷബീര്‍ കൊട്ടപ്പുറം, ഗഫൂര്‍ കുന്നപ്പള്ളി, ജവാദ് പെരുമ്പാവൂര്‍, നാദിര്‍ഷ കരുനാഗപ്പള്ളി, യൂസഫ് കരുളായി, റഹീം കാക്കൂര്‍, റോഷന് അലി, ജുനൈദ്, മുബാറക് ഗസല്‍, നസീര്‍ പരിയാപുരം, റാഫി ആലുവ എന്നിവരും ശ്രദ്ധേയമായ ഗാനങ്ങള്‍ ആലപിച്ച് സദസ്സിന്റെ കയ്യടി നേടി.
ഫൈസ ഗഫൂറിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച മനോഹരമായ ഒപ്പനയും സിനിമാറ്റിക് ഡാന്‍സും പരിപാടിയുടെ മാറ്റ് കൂട്ടി. അവതാരകനായ റിയാസ് മേലാറ്റൂര്‍
അവതാരകനായിരുന്നു. ഖാലിദ് പാളയാട്ട്, ഷബീര്‍ പെരിന്തല്‍മണ്ണ, സലീം പന്തല്ലൂര്‍, ഇസ്മായില്‍ മണ്ണാര്‍ക്കാട് എന്നിവര്‍ പരിപാടിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
![]()
