റിയാദ് : നവോദയ, ദിയൂഫ് അൽഖൈർ ട്രേഡിങ്ങ് കമ്പനിയും ക്ലാസ്സിക് റെസ്റ്റോറന്റുമായി ചേർന്ന് സംഘടിപ്പിക്കുന്ന നാലാമത് കാരം ടൂർണമെന്റ് ജൂലൈ 31 ന് റിയാദ് ബത്തയിലെ ലുഹാ ഹാളിൽ നടക്കും. ഉച്ചക്ക് 2 മണിമുതൽ ആരംഭിക്കുന്ന ടൂർണമെന്റിൽ ഡബിൾസ് ഇനം മാത്രമാണ് ഉണ്ടായിരിക്കുക. വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 0541716358 , 0557861264, 0501075266 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് നവോദയ ഭാരവാഹികൾ അറിയിച്ചു.
![]()
