റിയാദ്: 2000ത്തിലധികം ഉത്പന്നങ്ങൾ…അൺലിമിറ്റഡ് ഓഫറുകൾ…നാല് ദിവസങ്ങൾ. സൗദി അറേബ്യയിലുടനീളം സീസണിലെ ഏറ്റവും വലിയ ഓഫറുകളുമായി ലുലു പ്രൈ സ്റ്റോം എത്തുന്നു. ജൂലൈ 29 മുതൽ ഓഗസ്റ്റ് 31 വരെ, നാല് ദിവസം നീളുന്ന ഓഫർ മാമാങ്കമാണ് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
*5 റിയാലിന് രണ്ട് ഗുലാബ് ജാമുൻ – ഐസ്ക്രീം കോംബോ മുതൽ അൺലിമിറ്റഡ് ഓഫറുകളും, അൺലിമിറ്റഡ് കാറ്റഗറികളും*
ഞെട്ടിയ്ക്കുന്ന ഡീലുകളാണ് ലുലു പ്രൈസ് സ്റ്റോം ദിവസങ്ങളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 5 റിയാലിന് രണ്ട് ഗുലാബ് ജാമുൻ ഐസ്ക്രീം കോംബോ സ്വന്തമാക്കുന്നതടക്കം
ഗ്രോസറി, ഫ്രഷ് ഫുഡ്, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഫാഷൻ, ഫുട് വെയർ, സ്റ്റൈൽ ആക്സസറീസ്, ലേഡീസ് ഹാൻഡ് ബാഗ്, കിഡ്സ് ഫാഷൻ, കിഡ്സ് ആക്സസറീസ്, ഹോം ഫർണിഷിംഗ്, വീട്ടുപകരണങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും പ്രൈസ് സ്റ്റോമിലൂടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഡീലുകളും, ഓഫറുകളും നേടാം. എല്ലാ കുടുംബങ്ങൾക്കും കുറഞ്ഞ ചെലവിൽ കൂടുതൽ ഷോപ്പിംഗ് നടത്തുവാൻ മികച്ച അവസരം കൂടിയാണ് പ്രൈസ് സ്റ്റോമിലൂടെയൊരുങ്ങുന്നത്.
സൗദി അറേബ്യയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും പ്രൈസ് സ്റ്റോം ഓഫറുകൾ ഒരേസമയം ലഭ്യമാകും. റിയാദ്, ജിദ്ദ, ദമാം തുടങ്ങി രാജ്യത്തെ എല്ലാ നഗരങ്ങളിലുള്ള ഉപഭോക്താക്കൾക്കും ഒരുകുടക്കീഴിൽ ഷോപ്പിംഗ് നടത്തി മികച്ച ഓഫറുകൾ ആസ്വദിക്കാം.
“ലുലുവിൻ്റെ ഉപഭോക്താക്കൾ ക്കായുള്ള സീസണിലെ ഏറ്റവും വലിയ ഓഫറുകളാണ് പ്രൈസ് സ്റ്റോമിലൂടെ അവതരിപ്പിക്കുന്നതെന്ന്
സൗദി ലുലു ഹൈപ്പർമാർക്കറ്റ് സ് ഡയറക്ടർ മുഹമ്മദ് ഹാരിസ് പറഞ്ഞു. നാല് ദിവസങ്ങളിലായി, എല്ലാ വിഭാഗങ്ങളിലും ലുലു മികച്ച ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
*ഉപഭോക്താക്കള്‍ക്കായി ഈസി പെയ്മെൻറ് ഓപ്ഷനുകൾ*
ലുലു പ്രൈസ് സ്റ്റോം ഷോപ്പിംഗ്, ഉപഭോക്താക്കൾക്ക് കൂടുതല്‍ സുഗമവും സൗകര്യപ്രദവുമാക്കാന്‍ റിയാദ് ബാങ്ക്, അറബ് നാഷണൽ ബാങ്ക്, എസ്.എൻ.ബി, സാബ് (SAB), എമിറേറ്റ്സ് എൻ.ബി.ഡി, അൽ രാജ്ഹി ബാങ്ക് എന്നീ ബാങ്കുകൾ വഴി 0% ഇൻസ്റ്റാൾമെന്റ് പ്ലാനുകളും ലഭ്യമാക്കിയിട്ടുണ്ട്. ഈ പ്ലാനുകൾക്കൊപ്പം പ്രമുഖ ബാങ്കുകളുടെ വിവിധ ക്രെഡിറ്റ് കാർഡ് പ്രൊമോഷനുകളും കാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്. ടാബി, തമാര എന്നിവയിലൂടെ ഷോപ് നൗ, പേ ലേറ്റർ സേവനങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ലളിതമായി തുക അടയ്ക്കാനും സൗകര്യമുണ്ട്.
![]()
