അബ്ദുൽ റഊഫ് കൊണ്ടോട്ടി,ഖത്തർ
ദോഹ :പ്രവാസികളിലെ ആത്മഹത്യ, ഓരോ ആഴ്ചയിലും ശരാശരി 12 പേർ,
ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ചുള്ള വിവരമാണിത്.
2023-2025 വരെയുള്ള കാലയളവിൽ ലോകത്താകെയുള്ള പ്രവാസികളിൽ 1,875 പേർ ആത്മഹത്യ ചെയ്തു. തൊഴിലിട അപകടം മൂലം മരണപ്പെട്ടത് 800 പേരാണ്.
അതായത് തൊഴിലിട അപകടത്തെക്കാൾ ഇരട്ടിയിലധികമാണ് ആത്മഹത്യകൾ.
ഇക്കാലയളവിൽ മരണപ്പെട്ട മൊത്തം പ്രവാസികൾ 34,151 പേരാണ്. ആകെ മരണത്തിൻ്റെ 5.5% ആത്മഹത്യ മൂലമാണ്!
പ്രവാസികളുടെ മാനസിക ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തണം എന്നാണ് ഈ ഡാറ്റകൾ നമ്മെ ബോധിപ്പിക്കുന്നത്. സാമൂഹ്യമായ അടുപ്പവും സഹജീവികളെ പരിഗണിക്കുകയും കേൾക്കാനും തയ്യാറാവുകയും ചെയ്യൽ അനിവാര്യമാവുകയാണ്.
![]()
