ജിദ്ദ :മലപ്പുറം തിരൂരങ്ങാടി ജിദ്ദയിൽ നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് വെനിയൂർ സ്വദേശി ആങ്ങാടൻ മുഹമ്മദ് റിയാസ് (33) ആണ് മരിച്ചത്. പിതാവ്:അബ്ദുസമദ്, മാതാവ്: റാബിയ.
ഭാര്യ: അദീബ. മകൻ: അയാൻ മാലിക്ക്.
മൃതദേഹം നിയമ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലെത്തിക്കാൻ കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
![]()
