ജിദ്ദ : ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.നിലമ്പൂർ ചുങ്കത്തറ പെരുമ്പിലാട് സ്വദേശി ചെമ്മല ഷൗകത്ത് (58) aആണ് മരിച്ചത് . സുലൈമാനിയയിൽ ജോലിസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ആണ് മരിച്ചത്.
പരേതരായ ചെമ്മല കുന്നുട്ടിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: കാരപ്പുറം സ്വദേശി ജുമൈലത്ത്. മക്കൾ: ഹിശാന തസ്നി, ഫാത്വിമ നൂറ, ആയിശാ ജുമാന (മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി), മുഹമ്മദ് ഹിശാം (നിലമ്പൂർ മജ്മഅ് വിദ്യാർത്ഥി). മരുമക്കൾ: സക്കീർ ഹുസൈൻ മാളിയേക്കൽ, അനസ് സുഹ്രി കാരപ്പുറം. സഹോദരങ്ങൾ: ഇബ്റാഹിം സഖാഫി, ഇസ്ഹാഖ് സഖാഫി (ഇരുവരും ജിസാൻ), സുൽഫിക്കർ സഖാഫി (ദുബൈ), ശമീം സിദ്ധീഖി, ഇംതിയാസ് നൂറാനി, ശഹ്റുബാൻ, സക്കീന, സ്വാബിറ, സലീന. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ഐസിഎഫ് ജിദ്ദ വെൽഫെയർ ടീം അറിയിച്ചു.
![]()
