റിയാദ് : മലപ്പുറം സ്വദേശി റിയാദിൽ ഹൃദയഘാതം മൂലം നിര്യാതനായി.
തിരൂരങ്ങാടി പാലച്ചിറമാട് തറമ്മൽ റോഡിൽ മുണ്ടശ്ശേരി ഖാലിദ് മൈമൂന ദമ്പതികളുടെ മകൻ ചേലുപാടത്ത് ഷെഫീഖ് (35) ആണ് മരിച്ചത്.റിയാദ് ഹയാത്ത് നാഷണൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണപെട്ടത്.
ഭാര്യ: സുഫൈറ
മക്കൾ: അഹ്സൽ
ഐയ്റ, സൈറ.
നിയമ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു റിയാദിൽ മയ്യത്ത് അടക്കാനായി മലപ്പുറം ജില്ലാ കെ എം സി സി വെൽഫെയർ വിംഗ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ഇസ്മായിൽ പടിക്കൽ, ഇസ്ഹാഖ് താനൂർ എന്നിവർ രംഗത്തുണ്ട്.
![]()
