ആലപ്പുഴ : തോട്ടപ്പള്ളി പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി കാവുംപുറത്ത് അഖിലിന്റെ (30) മൃതദേഹമാണ് നാട്ടുകാരും തീരദേശ പോലീസും അഗ്നിശമന സേനയും ചേർന്ന് നടത്തിയ ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്താനായത്.
പാൻക്രിയാസ് അസുഖം കാരണം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അച്ഛനൊപ്പം ചികിത്സക്ക് പോകവേയാണ് പെട്ടന്ന് കാറിന്റെ ഡോർ തുറന്നു കായലിലേക്ക് ചാടിയത്. ഉച്ചക്ക് രണ്ടു മണിയോടെ ചെങ്ങന്നൂർ അഗ്നിശമന സേനയുടെ സ്കൂബാ ടീം മൃതദേഹം കണ്ടെത്തി കരക്ക് എത്തിച്ചത്.
![]()
