റിയാദ്: ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റിയാദില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. അജിത് ഡോവലിനെ സൗദി വിദേശകാര്യ മന്ത്രാലയം പൊളിറ്റിക്കല്‍ അഫയേഴ്സ് ഡെപ്യൂട്ടി മിനിസ്റ്റര്‍ ഡോ. സൗദ് അല്സതി, ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ ഖാന് എന്നിവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു.
സൗദി ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്മാന്, വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്ഹാന്, സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസൈദ് അല്‍ഐബാന്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തി.
![]()
