ദമ്മാം: ആകർഷകമായ ഇനങ്ങളോടെ വെള്ളിയാഴ്ച ആരംഭിച്ച ലുലു- മലർവാടി സമ്മർ വൈബ് ഇന്നും തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്നലെ നടന്ന വിവിധ ഗെയിം, മത്സര ഇനങ്ങളിൽ നൂറു കണക്കിന് കുട്ടികൾ പങ്കെടുത്തു. മുൻ കൂട്ടിയുള്ള പരിശീലനം ഇല്ലാതെ തന്നെ കുട്ടികളുടെ സഹജമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന മത്സരങ്ങൾ പ്രവാസ ലോകത്തെ കുരുന്നുകൾക്ക് മികച്ച അനുഭവമായി.
LKG മുതൽ 7 വരെയുള്ള കുട്ടികൾക്കാണ് മത്സര ഇനങ്ങൾ. മുതിർന്നവർക്കുള്ള ഇൻസ്റ്റന്റ് ഗെയിമുകൾ, കലാ പരിപാടികൾ തുടങ്ങിയവ ഇന്നും നടക്കും. സമ്മർ വൈബിന്റെ ആരംഭം കുറിച്ച് നടന്ന ഘോഷയാത്രയിൽ വിവിധ ദേശ ഭാഷകളിൽ നിന്നുള്ള നിരവധി പേർ അണിനിരന്നു.
ഇന്നലെ നടന്ന മത്സരങ്ങളുടെ സമ്മാനങ്ങൾ ഇന്ന് വിതരണം ചെയ്യും. ഇന്ന് പുതിയ ഇനങ്ങളാണ് മത്സരത്തിന് തയ്യാറാക്കിയത്. ഇന്നത്തെ മത്സരത്തിന് പ്രത്യേകം മൂല്യ നിർണ്ണയവും ആകർഷക സമ്മാനങ്ങളും നൽകുന്നതാണ്. പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0508807113 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാം.
![]()
