റിയാദ് : കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ കൃപ സംഘടിപ്പിക്കുന്ന കൃപ മെറിറ്റ് അവാർഡ് ദാനവും കുടുംബസംഗമവും ഇന്ന് (ജൂലൈ 5 ന്) കായംകുളത്ത് നടക്കുമെന്നും എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കൃപ ഭാരവാഹികളായ ഷൈജു നമ്പലശേരി,ഇസ്ഹാഖ് ലവ് ഷോർ,രഞ്ജിത്,പ്രോഗ്രാം കമ്മിറ്റി കൺവീനർ അനി അസീസ് എന്നിവർ അറിയിച്ചു .
സി ഡി നെറ്റ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 5 മണിക്ക് നടക്കുന്ന പരിപാടി എക്സൈസ് സഹകരണ വകുപ്പ് മന്ത്രി ഉത്ഘാടനം ചെയ്യും.
കായംകുളം നഗര സഭ ചെയർമാൻ ശരത് ലാൽ ബെല്ലാരി ചികിത്സ സഹായം കൈമാറും.സിനിമ താരം യവനിക ഗോപാലകൃഷ്ണൻ,നഗരസഭ പ്രതിപക്ഷ നേതാവ് കേശുനാഥ് ,വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
സംസ്ഥാനത് നടക്കുന്ന ലഹരിവിരുദ്ധ പരിപാടിയായ തൂഫാന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തും.എസ് എസ് എൽ സി ,പ്ലസ് ടു ,ബിരുദമടക്കമുള്ള പരീക്ഷകളിൽ വിജയിച്ച കൃപ അംഗംങ്ങളുടെ കുട്ടികൾക്കുള്ള ആദരവ് മന്ത്രി നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.
![]()
