റിയാദ് : കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ കൃപ സംഘടിപ്പിക്കുന്ന കൃപ മെറിറ്റ് അവാർഡ് ദാനവും കുടുംബസംഗമവും ജൂലൈ 5 ന് കായംകുളത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സി ഡി നെറ്റ് ഓഡിറ്റോറിയത്തിൽ ജൂലൈ 5 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നടക്കുന്ന പരിപാടി എക്സൈസ് സഹകരണ വകുപ്പ് മന്ത്രി ഉത്ഘാടനം ചെയ്യും.
കായംകുളം നഗര സഭ ചെയർമാൻ ശരത് ലാൽ ബെല്ലാരി ചികിത്സ സഹായം കൈമാറും.സിനിമ താരം യവനിക ഗോപാലകൃഷ്ണൻ,
നഗരസഭ പ്രതിപക്ഷ നേതാവ് കേശുനാഥ് ,വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
സംസ്ഥാനത് നടക്കുന്ന ലഹരിവിരുദ്ധ പരിപാടിയായ തൂഫാന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തും.എസ് എസ് എൽ സി ,പ്ലസ് ടു ,ബിരുദമടക്കമുള്ള പരീക്ഷകളിൽ വിജയിച്ച കൃപ അംഗംങ്ങളുടെ കുട്ടികൾക്കുള്ള ആദരവ് മന്ത്രി നൽകുമെന്നും ഭാരവാഹികളായ
ഭാരവാഹികളായ ഷിബു ഉസ്മാൻ, സൈഫ് കൂട്ടുങ്കൽ, ഷാജി പി കെ, കബീർ മജീദ്, ഷബീർ വരിക്കപ്പള്ളി, കെ ജെ റഷീദ് എന്നിവർ
വാർത്ത കുറിപ്പിലറിയിച്ചു.
പരിപാടിക്ക് നാട്ടിൽ കൃപ ചെയർമാൻ ഷൈജു നമ്പലശേരി ,പ്രസിഡന്റ് ഇസ്ഹാഖ് ലവ്ഷോർ,വൈസ് പ്രസിഡന്റ് രഞ്ജിത്ത്,മുൻ പ്രസിഡന്റ അനി അസീസ് ,ഉപദേശക സമിതി അംഗം ബഷീർ കോയിക്കലേത്ത് ,കൃപ അംഗങ്ങളായ മുൻ പ്രവാസികൾ എന്നിവർ നേതൃത്വം കൊടുക്കും
![]()
