മക്ക: ഹജ്ജ് സേവന പ്രവർത്തനങ്ങൾ വളരെയധികം സൂക്ഷ്മതയോടെയും കരുതലോടെയും കൈകാര്യം ചെയ്യേണ്ടത് ഓരോ കെഎംസിസി പ്രവർത്തകന്റെയും ഉത്തരവാദിത്വമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.
മക്ക കെഎംസിസി സെൻട്രൽ കമ്മറ്റി മക്കയിലെ ഫലസ്തീൻ ഹോട്ടൽഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച ഹജ്ജ് വളണ്ടിയർ സ്നേഹ സംഗമത്തിൽ പങ്കെടുത്ത് അനുമോദന പ്രസംഗം നടത്തുകയായിരുന്നു തങ്ങൾ.
ഹജ്ജ് ആയുസ്സിന്റെ യാത്രയാണ് സർവ്വ ശക്തനാണ് ഓരോ ഹാജിമാരെയും വഴി നടത്തുന്നത്. ഒരാൾ ഹജ്ജിനു വേണ്ടി സന്നദ്ധനായാൽ വിവിധ ഘട്ടങ്ങളിലൂടെ അയാൾ കടന്നു പോകുന്നു .ലോകത്ത് ഏതാണ്ട് എല്ലാ രാജ്യങ്ങളിലും ഹജ്ജിനു വേണ്ടി മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്നു .ലോകത്തിന്റെ മുഴുവൻ ഭാഗങ്ങളിൽ നിന്നും മക്കയിലെത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാൻ മക്കയിലെ കെഎംസിസി ഹജ്ജ് വളണ്ടിയർമാർക്ക് ഭാഗ്യം ലഭിക്കുന്നു എന്നത് ഏറ്റവും ശ്രദ്ധേയമാണ്.
പകലും രാത്രിയിലും കൊടും ചൂടിലും കെഎംസിസി പ്രവർത്തകർ നടത്തുന്ന സേവനം സമൂഹത്തിനും സമുദായത്തിനും അഭിമാനമാണെന്നും ഹാജിമാരുടെ പ്രാർത്ഥനകൾ മാത്രം പ്രതീക്ഷിച്ചു പ്രവർത്തിക്കുന്ന കെഎംസിസി പ്രവർത്തകർ സ്മൂഹത്തിന് മാതൃകയാണെന്നും വരും തലമുറ കെഎംസിസി പ്രവർത്തകരിൽ നിന്നും പ്രചോദനമുൾകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
കെ എം സിസി യുടെ ഹജ്ജ് സേവനപ്രവർത്തനങ്ങൾ പാർട്ടി ഏറെ ശ്രദ്ധിക്കുന്നുണ്ട് എന്നും, മുസ്ലിം ലീഗ് പാർട്ടിക്ക് വേണ്ടി വളണ്ടിയർമാരേ അഭിനന്തിക്കുന്നുഎന്നും,വരും കാലങ്ങളിലും ചിട്ടയോടെ ഹാജിമാർക്ക് ഉപകാരപ്രതമായരീതിയിൽ പ്രവർത്തനം മുന്നോട്ട്പോകണമെന്നും തങ്ങൾ പറഞ്ഞു.

സൗദി കെഎംസിസി നാഷണൽ കമ്മറ്റി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ അദ്യക്ഷത വഹിച്ചു.സൗദി കെ എം സി സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് ഉത്ഘാടനം ചെയ്തു .നാഷണൽ കമ്മിറ്റി നേതാക്കളയ
അഹമ്മദ് പാളാട്ട്, അബൂബക്കർ അരിമ്പ്റ, ഹാരിസ് കല്ലായി, നാസർ എടവനക്കാട്, എഞ്ചിനിയർ ഫസൽ മുഹമ്മത്, ഇന്ത്യൻഹജ്ജ്മിഷൻ ടാസ്പോർട്ട് മേധാവി അബ്ബാസ്,
എന്നിവരും, മക്ക കെഎംസിസി സെൻട്രൽകമ്മിറ്റിനേതാക്കളായ,മുസ്തഫ മലയിൽ,നാസർ കിൻസറ, കുഞാപ്പ പുക്കോട്ടൂർ,എം.സി.നാസർ, സിദ്ദിഖ്കൂട്ടിലങ്ങാടി, നാസർ ഉണ്യാൽ, ശാഹിദ് പരേടത്ത്, സക്കീർ കാഞ്ഞങ്ങാട് എന്നിവർ പ്രസംഗിച്ചു.
മക്ക കെഎംസിസിയുടെ വിവിധ ഏരിയകൾക്കുമുള്ള സർട്ടിഫിക്കറ്റുകൾ സാദിഖ് അലി തങ്ങൾ വിതരണം ചെയ്തു .
സൗദി കെഎംസിസി ഹജ്ജ് സെൽ ജനറൽ കൺവീനറും മക്ക കെ എം സി സി ജനറൽസെക്രട്ടറിയുമായ മുജീബ് പൂക്കോട്ടൂർ സ്വാഗതവും മക്ക കെഎംസിസി ട്രഷറർ മുസ്തഫ മുഞ്ഞക്കുളം നന്ദിയും പറഞ്ഞു.
![]()
