കുവൈത്ത് : കുവൈത്തിലെ അബ്ബാസിയയിൽ താമസ സ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി അനന്തുകൃഷ്ണനെയാണ് (24) കുവൈത്തിലെ ജലീബിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച നാലാം തിയതി നാട്ടിലേക്ക് പോകാനായി ടിക്കറ്റ് എടുത്തിരുന്നു.കുവൈത്തിൽ ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ കമ്പനിയിലായിരുന്നു ജോലി.
പൊലീസ് എത്തി മൃതദേഹം പ്രാഥമിക അന്വേഷണങ്ങൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്
![]()
