സൽമാബാദ്: ഐ.വൈ.സി.സി ട്യൂബ്ലി – സൽമാബാദ് ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘വിഷ്ണു മെമ്മോറിയൽ ഇൻ്റേണൽ ക്രിക്കറ്റ് ടൂർണമെൻ്റ് സീസൺ 2’ വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ സിഞ്ച് അൽ ആഹിലി സ്റ്റേഡിയത്തിൽ വച്ച് നടക്കും.
ഒൻപത് ഏരിയാ കമ്മറ്റികൾ തമ്മിലുള്ള വാശിയേറിയ മത്സരങ്ങളാണ് ടൂർണമെന്റിൽ അരങ്ങേറുന്നത്. ടൂർണമെന്റിന് മുന്നോടിയായി മത്സര ക്രമങ്ങളും നിയമങ്ങളും വിശദീകരിക്കുന്നതിനായി ടീം ക്യാപ്റ്റന്മാർ, മാനേജർമാർ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് പ്രത്യേക യോഗം സംഘടിപ്പിച്ചു. ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
![]()
