റിയാദ് : ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്കായി “ലെറ്റ്സ് കണക്ട്” ഡിജിറ്റല്‍ ഫെസ്റ്റ് ഒരുക്കി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍. ജൂണ്‍ 25 മുതല്‍ ജൂലൈ 5 വരെ നീളുന്ന ലുലു “ലെറ്റ്സ് കണക്ട്” ഫെസ്റ്റില്‍ എത്തിയാല്‍ ഇഷ്ടമുള്ള ബ്രാന്‍ഡഡ് സ്മാര്‍ട്ട് ഫോണുകള്‍, ആക്സസറീസ് ഉള്‍പ്പെടെ എല്ലാ അംഗീകൃത ഡിജിറ്റല്‍ ഗാഡ്ജറ്റുകളും ഏറ്റവും ലാഭകരമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ കഴിയും.
ലുലു “ലെറ്റ്സ് കണക്ട്” ഡിജിറ്റല്‍ ഫെസ്റ്റിനെ ആകര്‍ഷകമാക്കുന്ന സർപ്രൈസ് ഓഫറുകള്‍ ഇത്തവണയും അവതരിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ ലുലു ഷോപ്പിംങ് ആപ്പ് മുഖേനയും ഓഫറുകള്‍ സ്വന്തമാക്കാം. വേനൽക്കാല അവധിക്ക് മുന്നോടിയായി സ്വന്തം ഡിജിറ്റൽ ഗാഡ്ജെറ്റുകൾ അപ്ഗ്രേഡ് ചെയ്യാനും, മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവ മികച്ച ഡിസ്കൗണ്ടിൽ വാങ്ങി കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സമ്മാനമായി നൽകാനുള്ള ഒരു മികച്ച ‘ബാക്ക് ടു ഹോം’ ഷോപ്പിംഗ് അവസരം കൂടിയാണ് ഫെസ്റ്റ് ഒരുക്കുന്നത്.
ദൈനംദിന ഉപയോഗത്തിനും ജോലി ആവശ്യങ്ങൾക്കും വ്യക്തിഗത വിനോദങ്ങൾക്കും കൃത്യമായ ഡിജിറ്റൽ കണക്റ്റിവിറ്റി അത്യാവശ്യമുള്ള ഇക്കാലത്ത്, ഇത് കുറഞ്ഞ ചെലവില്‍ ഉപഭോക്തക്കള്‍ക്ക് ലഭ്യമാക്കുന്നതോടൊപ്പം ഗുണമേന്മ കൂടി ഉറപ്പാക്കുകയാണ് ലുലു ലെറ്റ്സ് കണക്ട് ഫെസ്റ്റ് ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ ലോകത്തെ ട്രെന്‍ഡുകള്‍ മനസ്സിലാക്കാനും, പുത്തന്‍ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടാനുമുള്ള ടെക് മെഗാ ഹബ്ബ് കൂടിയാണ് ഫെസ്റ്റ് വേദി.
*ഡിജിറ്റൽ ഫെസ്റ്റിന് ആവേശമായി ലുലു – ജീനി സമ്മാനപദ്ധതികൾ*
ഡിജിറ്റൽ ഫെസ്റ്റ് ഓഫറുകൾക്കൊപ്പം ലോകകപ്പ് ആവേശം
പകരാൻ ലുലുവും ജീനിയും കൈകോർത്ത് ഉപഭോക്താക്കൾക്കായി
വൻ സമ്മാന പദ്ധതികളും
ഒരുക്കിയിട്ടുണ്ട്. 10 ഐഫോൺ 17, 5 ഗ്രാമിന്റെ 10 സ്വർണ്ണ ബിസ്ക്കറ്റുകൾ, 30 ദിവസത്തെ വാലിഡിറ്റിയുള്ള 3,000 സൗജന്യ ജീനി റൈഡുകൾ എന്നിവ സ്വന്തമാക്കാനുള്ള സുവർണ്ണാവസരം ഷോപ്പർമാർക്കുണ്ട്.ഇതിന് പുറമെ എഫ്സി ടൂർണമെന്റും, ഫുട്ബോൾ ആരാധകർക്കായി പ്രെഡിക്റ്റ് ആൻഡ് വിൻ ചലഞ്ചും, ഗസ് ആൻഡ് വിൻ മത്സരവും സമ്മാനപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
*ഉപഭോക്താക്കള്‍ക്കായി പലിശരഹിത ബാങ്ക് ഓഫറുകള്‍*
ഡിജിറ്റല്‍ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി റിയാദ് ബാങ്ക് , അറബ് നാഷണൽ ബാങ്ക്, എസ്എൻബി, എസ്എബി, എമിറേറ്റ്സ് എൻബിഡി, അൽ രാജ്ഹി ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് പലിശരഹിതമായ ഇന്‍സ്റ്റാള്‍മെന്റ് പ്ലാനുകളും ലഭ്യമാക്കിയിട്ടുണ്ട്. ഈ പലിശരഹിത പ്ലാനുകൾക്കൊപ്പം പ്രമുഖ ബാങ്കുകളുടെ വിവിധ ക്രെഡിറ്റ് കാർഡ് പ്രൊമോഷനുകളും കാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്. ടാബി, തമാര എന്നിവയിലൂടെ ഷോപ് നൗ, പേ ലേറ്റർ സേവനങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ലളിതമായി തുക അടയ്ക്കാനും സൗകര്യമുണ്ട്.
![]()
