ദമാം : സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും സാഹിതീയം പുസ്തകാവതരണവും ജൂലൈ 5 ഞായറാഴ്ച്ച ദമാമിൽ നടക്കും.
മനുഷ്യസ്നേഹവും ധര്‍മ്മവും ചേര്‍ത്ത് മലയാള സാഹിത്യത്തിന് ലാളിത്യത്തിന്റെ പുതിയ ഭാവം നല്കിയ സാഹിത്യ പ്രതിഭ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് മുസ്തഫ മുക്കൂട് പ്രഭാഷണം നടത്തും.റോസ് ഗാർഡൻ ഹാളിൽ വൈകിട്ട് 7.30 ന് നടക്കുന്ന പരിപാടിയിൽ സാഹിത്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
കുറ്റവും ശിക്ഷയും(ദസ്തയോവ്സ്ക്കി) – അവതരണം: ഡോ. മനീഷ് അഹമ്മദ്,
ദേശീയ മൃഗം(സന്തോഷ് എച്ചിക്കാനം)– അവതരണം: ഷിജു കലായപുരം എന്നിവർ സാഹിതീയം പുസ്തക അവതരണങ്ങൾ നടത്തും.
![]()
