അബുദാബി: അബുദാബിയിൽ പറവൂര്‍ സ്വദേശി നിര്യാതനായി .
മുസഫ ഷാബിയ 12-ല്‍ താമസിച്ചിരുന്ന എറണാകുളം പറവൂര്‍ കാച്ചപ്പറമ്പില്‍ ദിലീപ് കുമാറിന്റെയും ബിന്ദുവിന്റെയും മകന് വിബിന് കുമാറാണ് (26) മരിച്ചത്. മുസഫ ഷാബിയ 12-ലെ ഒരു ഗ്രോസറിയില്‍ (ബഖാല) ജീവനക്കാരനായിരുന്നു വിബിന്. ജോലി കഴിഞ്ഞ് ബുധനാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന വിബിന്, വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയായിട്ടും ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ താമസസ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
![]()
