ജിദ്ദ : കരുവാരകുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ ‘സ്നേഹസംഗമം’ സംഘടിപ്പിച്ചു.ഷറഫിയ എലോറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘സ്നേഹസംഗമം’ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . കരുവാരകുണ്ട് പാലിയം ഡയാലിസിസ് സെൻററിൻ്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സ്വീകാര്യതയും, പങ്കാളിത്തവും,സാമ്പത്തിക സഹായവും ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തരമൊരു സ്നേഹസംഗമം സംഘടിപ്പിച്ചത്
സ്നേഹ സംഗമത്തിൽ സി.ടിഹാഫിദ് ( പ്രസിഡന്റ്. കെ പി ജെ സി ) അധ്യക്ഷത വഹിച്ച പ്രമുഖ സാമൂഹിക പ്രവർത്തകൻ ഹാരിസ് കല്ലായി ഉദ്ഘാടനം നിർവഹിച്ചു.
‘ഇന്നലെ നമ്മൾ പരിപാലിച്ചു,ഇന്ന് നമ്മൾ സേവിച്ചു, നാളെ നമ്മൾ പ്രചോദിപ്പിച്ചു’ എന്ന പ്രമേയത്തിൽ ജനറൽ സെക്രട്ടറി ഗഫാർ മാട്ടുമ്മൽ ക്ലാസ് അവതരിപ്പിച്ചു.
ഇസ്മായിൽ കല്ലായി, ശിഹാബ് ടി.പി, മുഹമ്മദാലി നമ്പിയൻ എന്നിവർ പങ്കെടുത്തവരുമായി സംവദിച്ചു.’KPJC-യുടെ വളർച്ചയും ഭാവി പ്രവർത്തനങ്ങളും’ എന്ന വിഷയത്തിൽ നടന്ന ചർച്ചകൾക്ക് ഉസ്മാൻ കുണ്ടുകാവിൽ, യൂസുഫ് കുരിക്കൾ എന്നിവർ നേതൃത്വം നൽകി.
യാറാ ഗ്രൂപ്പ് മാനേജിംഗ് പാർട്ണർ ഷാജി വട്ടപ്പറമ്പിൽ,അൻവർ ആലുങ്ങൽ,ഷുക്കൂർ(തരിശ് ജിദ്ദ പ്രവാസി അസോസിയേഷൻ) , സക്കീർ,സറാഫത്ത്,(പുന്നക്കാട് പ്രവാസി കൂട്ടായ്മ ജിദ്ദ),മനാഫ് നമ്പ്യൻ,അക്ബർ നാണി കൊടക്കുന്നൻ(കേരള എസ്റ്റേറ്റ് പ്രവാസി സംഘം ജിദ്ദ), അഷ്റഫ് റയ്യാൻ, ഇ കെ അലവി(കുട്ടത്തി മഹല്ല് കൂട്ടായ്മ),ഷമ്മാസ് കുണ്ടുകാവിൽ,മുജീബ് നാലകത്ത് (പുൽവെട്ട പ്രവാസി കൂട്ടായ്മ),ഹസ്സൻ പഴിഞ്ഞീരി,ഹനീഫ കുരുക്കൾ( കെ.എം.സി.സി,)സുബൈർ, ആച്ചർപ്പ( ഒ.ഐ.സി.സി), സി ടി സജീർ,അഷറഫ്(സഖാവ് കുഞ്ഞാലി കൂട്ടായ്മ), ബാസിത്ത്(തനിമ) തുടങ്ങിയ വിവിധ സംഘടനാ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
സി കെഅൻസാബ് അബ്ദുള്ള തരിശ് ,അനസ് ഇല്ലിക്കുത്ത്,മുഹമ്മദാലി മഞ്ഞൾപാറ,
ഫൈസൽ എടൂർ,പി സ്ഫൈസൽ ജംഷിർ കുട്ടത്തി ഇ കെഹക്കീംമുജീബ് തരിശ്,ഉമ്മർ പൊറ്റയിൽ,റഫീഖ് വിപി നൗഫൽ പുൽവെട്ടജാബിർ തരിശ്,മുഹമ്മദാലി പുൽവെട്ട,മുർഷിദ് കേരള ,റഫീഖ് ഇരിങ്ങാട്ടിരി,കെ വിനൗഷാദ് ,മൻസൂർ മാമ്പടൻ,
ഫൈസൽ മാമ്പാടൻ എന്നിവർ നേതൃത്വം നൽകി
ട്രഷറർ ഷംസുദ്ദീൻ ഇല്ലിക്കുത്ത് സ്വാഗതവും , വൈസ് പ്രസിഡന്റ് മുഹമ്മദ് എന്നകുഞ്ഞാപ്പു നന്ദിയും പറഞ്ഞു
![]()
