ദമ്മാം: നൂറ് പ്രകാശവർഷങ്ങൾ എന്ന ശീർഷകത്തിൽ നടക്കുന്ന സമസ്തയുടെ സെൻറ്റിനറി ആഘോഷങ്ങളുടെ ഭാഗമായി അസ്സുഫ്ഫ നാട്ടുദർസിനു ദമ്മാമിൽ തുടക്കമായി. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം ഏപി അബൂബക്കർ മുസ്ലിയാർ രചിച്ച ‘അൽവജീസ്’ എന്ന ഗ്രന്ഥമാണ് പഠനവിധേയമാക്കുന്നത്. അഞ്ചുലക്ഷം പഠിതാക്കൾ ഒരേ സമയം പഠിക്കുക എന്ന ലക്ഷ്യത്തിൽ നാട്ടിൽ ആരംഭിച്ച നാട്ടുദർസുകളുടെ ഭാഗമായാണ് പ്രവാസത്തിലും ഐസിഎഫ് നാട്ടു ദർസുകൾ നടത്തുന്നത്.
പ്രത്യേകം പരിശീലനവും ഗ്രന്ഥകർത്താവിൽ നിന്നും നേരിട്ട് അനുമതിയും ലഭിച്ച ഗുരുജനങ്ങൾ മാത്രമാണ് ക്ലാസ്സുകൾക്ക് നേതൃത്വം കൊടുക്കുന്നത്. ഓരോ യൂണിറ്റുകളിലും പ്രത്യേകം സജ്ജീകരിച്ച മുപ്പത് ക്ലാസ്സുകൾക്ക് ശേഷം സമസ്ത സെൻറ്റിനറി സമ്മേളന നഗരിയായ വാദി ഹറമൈനിയിൽ വെച്ച് കാന്തപുരം ഉസ്താദ് പഠിതാക്കൾക്ക് ദർസ് നടത്തുന്നതോടെയാണ് പരിസമാപ്തിയാവുന്നത്. നബിയുടെയും അനുചരന്മാരുടെയും മാതൃക പിന്തുടരുക എന്നതാണ് നാട്ടുദർസുകൾ കൊണ്ട് ലക്ഷ്യംവെക്കുന്നത്.
സൈഹാത്ത് ഐസിഎഫ് ഓഡിറ്റോറിയത്തിൽ ദമ്മാം റീജിയൻ പ്രസിഡന്റ് അഹ്മദ് നിസാമി നാട്ടു ദർസ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ കരീം സഖാഫി ക്ലാസ്സിന് നേതൃത്വം നൽകി. ഐസിഎഫ് ഇന്റർനാഷണൽ സെക്രട്ടറി സലിം പാലച്ചിറ, നാഷണൽ സെക്രട്ടറി അഷറഫ് ടിപി, റീജിയൻ ജനറൽ സെക്രട്ടറി അബ്ബാസ് തെന്നല, സെക്രട്ടറിമാരായ ഹർഷദ് എടയന്നൂർ, മുസ്തഫ മുക്കൂട് പ്രസംഗിച്ചു. യൂണിറ്റ് പ്രെസിഡന്റ് കരീം സഖാഫി സ്വാഗതവും അബ്ബാസ് ഇയ്യാൽ നന്ദിയും പറഞ്ഞു
![]()
