റിയാദ്: പ്രവാസി രിസാല വായനക്കാരുടെ വിപുലമായ ക്യാമ്പയിനായ ‘രിസാലക്കാലം 2026’-ന്റെ ഭാഗമായി റിയാദ് സിറ്റി കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച ‘അൽക്കെമീഡിയ’ പ്രമേയ ചർച്ച ശ്രദ്ധേയമായി. ബത്ത ലുഹാ പാരഗണിൽ നടന്ന പരിപാടിയിൽ മാധ്യമം, സാഹിത്യം, സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്ത് സമകാലിക വിഷയങ്ങൾ ചർച്ച ചെയ്തു.


വായന കേവലം അറിവ് നേടാനുള്ള മാർഗ്ഗം മാത്രമല്ല,ചിന്ത ശേഷി വളർത്താനും വ്യക്തിത്വ വികസനത്തിനും മനുഷ്യനെ ദേശവും ഭാഷയും വർണ്ണവും വർഗ്ഗവും കടന്നു മനുഷ്യരെ അടുപ്പിക്കാനും കൂടുതൽ വിവേകമുള്ളവരാക്കാനും ഉപകരിക്കുന്നതാനെന്ന് പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ആർ എസ് സി സൗദി ഈസ്റ് കലാലയം സെക്രട്ടറി അഷ്കർ അലി മോഡറേറ്ററായിരുന്നു.
മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ നജീം കൊച്ചുകലുങ്ക്, മുതിർന്ന എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ, വി. ജെ. നസറുദ്ദീൻ (മനോരമ ന്യൂസ്), ഷിബു ഉസ്മാൻ (റിയാദ് ഇന്ത്യൻ മീഡിയ ഫോറം), മുനീർ കൊടുങ്ങല്ലൂർ (ഐ.സി.എഫ്), സിദ്ദീഖ് കരിമ്പ (കെ.എം.സി.സി), ഫൈസൽ കൊണ്ടോട്ടി (കേളി), ഇസ്മായിൽ വേങ്ങര (ആർ.എസ് സി ) എന്നിവർ ചർച്ചയിൽ പങ്കെടുത്ത് ആശയങ്ങൾ പങ്കുവെച്ചു.
റാഫി ചക്കരക്കൽ സ്വാഗതവും ഷിഹാബുദീൻ നുസ്രി നന്ദിയും രേഖപ്പെടുത്തി
‘അകലങ്ങളെ അക്ഷരമാക്കുന്ന രസതന്ത്രം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള രിസാലക്കാലം 2026 ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകരും വായനക്കാരും പങ്കാളികളായി.

![]()
