കൊച്ചി :ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ” അമ്മ” യുടെ രണ്ടു ഭരണ സമിതിയുടെയും
മുഴുവൻ കണക്കുകളും സുതാര്യമായി പരിശോധിക്കണമെന്ന് രാജിവെച്ച പ്രസിഡന്റ് ശ്വേതമേനോൻ ആവശ്യപ്പെട്ടു. ആത്മാഭിമാനം ഉള്ളതുകൊണ്ടാണ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതെന്നും ഇറക്കുമതി ചെയ്ത ചില കഥാപാത്രങ്ങളിലൂടെ ദുഷ്പ്രചരണം നടത്തിയെന്നും കഥകൾ അവസാനിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ ശ്വേതാ മേനോൻ വ്യക്തമാക്കി. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ തുടർച്ചയായി ഉന്നയിച്ചു. ഇറക്കുമതി ചെയ്ത ചില കഥാപാത്രങ്ങളിലൂടെ ദുഷ്പ്രചരണം നടത്തിയെന്നും ശ്വേത പറഞ്ഞു.
![]()
