ന്യൂഡൽഹി : “അമ്മ”യിലെ പ്രശ്നങ്ങൾ എല്ലാം വളരെ ചെറിയ കാര്യങ്ങൾ ആണെന്നും എല്ലാം ശരിയാവുമെന്ന് സിനിമ താരം മമ്മൂട്ടി.
അഭിനേതാക്കളുടെ സംഘടന അമ്മയിലെ തർക്കങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാം കാത്തിരുന്നല്ലേ കാണാൻ പറ്റൂ, അടുത്ത നിമിഷം നമ്മുടെ കയ്യിൽ അല്ലല്ലോ എന്നും മമ്മൂട്ടി പറഞ്ഞു. പദ്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങാനായി മമ്മൂട്ടി ഡൽഹിൽ കുടുംബ സമേതം എത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
![]()
