റിയാദ്: എസ്.എസ്.എൽ.സി, പ്ലസ് ടു, ഹയർ സ്റ്റഡീസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ‘ആദരം 2026’ എന്ന പേരിൽ വിദ്യാഭ്യാസ അനുമോദന സംഗമം സംഘടിപ്പിക്കുന്നു.
ഇന്ന് (ജൂൺ 25 വ്യാഴാഴ്ച) രാത്രി 8 മണിക്ക് മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്നു സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ അറിയിച്ചു.
വിദ്യാഭ്യാസ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ പരിശ്രമങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
![]()
