അബ്ദുൽറഊഫ് കൊണ്ടോട്ടി,ഖത്തർ
ദോഹ : ഒരാൾക്ക് ഇന്ത്യൻ പാസ്പോർട്ട് ഇഷ്യൂ ചെയ്യുകയും കൈവശം വയ്ക്കുകയും ചെയ്യുന്നത് കൊണ്ട് മാത്രം അത് പൗരത്വ രേഖയായി കണക്കാക്കാനാവില്ലെന്നും, മറിച്ച് യാത്ര രേഖ മാത്രമാണെന്നും പാസ്പോർട്ട് സേവാ ദിനമായ ജൂൺ 24 ന് വ്യക്തമാക്കി.
വിദേശത്തുള്ളപ്പോൾ ഇന്ത്യയിൽ നിന്നുള്ളയാളാണെന്ന് തെളിയിക്കാനുള്ള രേഖയായി മാത്രമേ പാസ്പോർട്ട് പരിഗണിക്കുന്നുള്ളുവെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
പ്രവാസികൾ അടക്കമുള്ളവർ ഇന്ത്യൻ പാസ്പോർട്ട് തങ്ങളുടെ ഇന്ത്യൻ സിറ്റിസൺഷിപ്പ് രേഖയായാണ് കരുതിപ്പോരുന്നത്.
![]()
