കൊച്ചി :ദൈവങ്ങളുടെയും ബലിദാനികളുടെയും പേര് പറഞ്ഞുള്ള സത്യപ്രതിജ്ഞയിൽ പരാതിയെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ ഇരുപത് കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. പി വി കുഞ്ഞികൃഷ്ണന്റെ ബഞ്ചാണ് ഉത്തരവിട്ടത്
നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതി നിർദേശം. സിപിഐഎം കൗൺസിലർ എസ് പി ദീപക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി.
ഇരുപത് കൗൺസിലറന്മാരും വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമെന്ന് മേയർ വി വി രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
![]()
