ജിദ്ദ : പാചകത്തിൽ കുടുംബനാഥന്മാർ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ച ‘നള പാചക’ ത്തിന് കേരള കലാസാഹിതി അരങ്ങും അടുക്കളയുമൊരുക്കി.
പുരുഷന്മാർക്ക് പാചകത്തോടുള്ള താല്പര്യത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സംഘടനയിലെ പുരുഷ അംഗങ്ങളെ ഉൾപെടുത്തി വിവിധയിനം ഭക്ഷണങ്ങൾ പാചകം ചെയ്ത് പ്രദർശിപ്പിക്കാനുള്ള വേദിയൊരുക്കി. ലുലു ഹൈപർ മാർക്കറ്റ്, എസ്. എം. ജി ലോജിസ്റ്റിക്സ്, മക്ക ഹൈപർ മാർക്കറ്റ്, വിജയ് മസാല എന്നിവയുടെ സഹകരണത്തോടെ ഹറാസാത്തിലായിരുന്നു നളപാചകം സംഘടിപ്പിച്ചത്. അംഗങ്ങളെ ടീം എ , ബി സി. ഡി. ഇ. എന്നീ അഞ്ച് ടീമായി തിരിച്ച് ഓരോ ടീമും വ്യത്യസ്തങ്ങളായ ഭക്ഷണ ഇനങ്ങൾ തത്സമയം പാചകം ചെയ്ത് കമനീയമായി ഡിസ്പ്ലേ ചെയ്തു.

ടീം എ യിൽ സാജൻ നായരുടെ നേതൃത്വത്തിൽ ശിവാനന്ദൻ, റസിൻ, അസ്ലം, ബിജേഷ്, സുമീർ, അഭി, സിദ്ധാർഥ്, ജംനിഷ് എന്നിവരും
ഡാർവിൻ നയിച്ച ബി ടീമിൽ സന്തോഷ്, മോഹൻ ബാലൻ, ലത്തീഫ്, റാസിക്, ഹരി, സജു എന്നിവരും സി. ടീം നയിച്ച അഷറഫ് കുന്നത്തിനോടൊപ്പം അലവി, പ്രകാശൻ, ഷാഹിർ, അജ്മൽ, നാഫിസ്, വീരാൻകുട്ടി എന്നിവരും ഡി. ടീമിനെനയിച്ച മാത്യുവിനോടൊപ്പം ദിജേഷ്, ശരത്, രാജേഷ്, ജോൺസൺ, സൂരജ്, സനൂപ് എന്നിവരും നൗഷാദ് നയിച്ച ടീം ഇ. യിൽ ഷാനവാസ്, ഷാജഹാൻ, ജെഫ്തികർ, സജി, സമീർ, ഫസ്ലിൻ എന്നിവരും പങ്കെടുത്തു.

തദവസരത്തിൽ തന്നെ സ്ത്രീകൾക്കും കുട്ടികൾക്കുമായി നിരവധി ഗയിമുകളും കൂടാതെ കലാപരിപാടികളും അരങ്ങേറി. ഉത്ഘാടന ചടങ്ങിൽ കലാസാഹിതി പ്രസിഡന്റ് നൗഷാദ് അടൂർ അദ്ധ്യക്ഷനായിരുന്നു. രക്ഷാധികാരി മുസാഫിർ ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡാർവിൻ സ്വാഗതവും ട്രഷറർ സന്തോഷ് വടവട്ടത്ത് നന്ദിയും പറഞ്ഞു.
![]()
