ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി.മലപ്പുറം കോഡൂര്‍ വടക്കേമണ്ണ പാറക്കല്‍ സ്വദേശി പാലോളി അര്‍ഷദ് ബാബു (56) ആണ് ഹൃദയാഘാതം മൂലം ജിദ്ദ അല്‍-വഹയില്‍ മരിച്ചത്.
പരേതനായ പാലോളി അലവിയാണ് പിതാവ്. കദീജയാണ് ഭാര്യ. ഫഹമിയ, മുഹമ്മദ് മുസ്ലില്‍, മുസ്നിദ്, അംജാദ എന്നിവരാണ് മക്കള്‍. അഷ്റഫ്, ഉസ്മാന്, സഹീര്‍, അലവി, ഫാത്തിമ, ശരീഫ, മുനീറ, ആയിശ, കദീജ എന്നിവര്‍ സഹോദരങ്ങളാണ്.
ജിദ്ദ ഈസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്നു മൃതദേഹപരിപാലനത്തിനും മറ്റ് സഹായങ്ങള്‍ക്കുമായി ബന്ധുക്കൾക്കൊപ്പമുള്ള ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ്ങ് പ്രവര്‍ത്തകര്‍ അറിയിച്ചു.
![]()
