റിയാദ് : റിയാദിലെ ഒലയ, കിങ് അബ്ദുല്ല റോഡ് എന്നിവടങ്ങളിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററിലെ മലയാളികളുടെ കൂട്ടായ്മയായ എസ്.എം.സി കൂട്ടായ്മയുടെ പതിന്നാലാം വാർഷികാഘോഷം ഏറെ ശ്രദ്ധേയമായി.മലസിലെ ചെറീസ് ആഡിറ്റോറിയത്തിൽ നടന്ന വാർഷിക പരിപാടിയിൽ റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
പ്രസിഡണ്ട് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് ജോണി തോമസ് ആമുഖ പ്രസംഗവും രക്ഷാധികാരി അനീഷ് എബ്രഹാം ഉദ്ഘാടനവും നിർവ്വഹിച്ചു.
ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ മൈമൂന അബ്ബാസ് ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥിയായി പങ്കെടുത്തു.
ജനറൽ സെക്രട്ടറി ഫൈസൽ മുനീർ വാർഷിക റിപ്പോർട്ടും, ട്രഷറർ ബേബി തോമസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും, സംഘടനയുടെ വളർച്ചയിൽ പങ്കുവഹിച്ചവരെയും സ്പോൺസർമാരെയും പ്രത്യേകം അനുമോദിക്കുകയും ചെയ്തു. മുഖ്യ സ്പോൺസർമാരെ ആദരിക്കുന്ന ചടങ്ങിൽ നൈലോ ഫുഡ് പ്രതിനിധി റോണി ജോസഫിനെ എക്സിക്യൂട്ടീവ് മെമ്പർ ജെയ്സൺ തോമസും, നഴ്സിംഗ് ഹെൽപ്പ് ലൈൻ ഓഫീസിലെ ഷാൻ ഷരീഫിനെ ജോയിന്റ് സെക്രട്ടറി ആൻസൺ ജെയിംസും, സോനാ ഗോൾഡ് പ്രതിനിധി ഷീബയെ ലേഡീസ് വിങ് കോർഡിനേറ്റർ ശോശാമ്മ ജിജിമോനും ചേർന്ന് ആദരിച്ചു.
റിയാദ് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുക്കാട്, യു.എൻ.എ പ്രസിഡണ്ട് സൗദി സമീർ ഷംസുദ്ദീൻ, ജോയിന്റ് ട്രഷറർ മുരുകൻ പിള്ള, എക്സിക്യൂട്ടീവ് മെമ്പർ ബിനോയ് ഉലഹന്നാൻ, റിയാദ് ടാക്കീസ് പ്രതിനിധി ഡൊമിനിക് സാവിയോ, വെൽഫെയർ വിങ് കൺവീനർ സിജോയ് ചാക്കോ,മുൻ ജനറൽ സെക്രട്ടറി അജീഷ് രവി,
എക്സിക്യൂട്ടീവ് മെമ്പരന്മാരായ രഞ്ജു പടത്, ജാസ്മിൻ പ്രദീപ്, നൗഷാദ് മടപ്ര, അജീഷ് എസ്. അശോക്,ലാലി വർക്കി,എക്സിക്യൂട്ടീവ് മെമ്പർ എക്സിക്യൂട്ടീവ് മെമ്പർ , എക്സിക്യൂട്ടീവ് മെമ്പർ ലാലി വർക്കി എന്നിവർ ആശംസകൾ നേർന്നു.
സാംസ്കാരിക സമ്മേളനത്തിന് ശേഷം റിയാദ് ടാക്കീസിന്റെ നേതൃത്വത്തിൽ നടന്ന ചെണ്ടമേളം ആസ്വാദകർക്ക് ആവേശകരമായ ഒരു ദൃശ്യ-ശ്രവ്യ വിരുന്നായി മാറി. കലാകാരന്മാരുടെ താളത്തിനൊത്തുള്ള പ്രകടനം സദസ്സിനെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി.

സംഘടനയിലെ അംഗങ്ങൾ അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്റ്റാഫുകളുടെ വൈവിധ്യമാർന്ന കലാവിരുന്ന് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. റിതം സൗണ്ട്സിന്റെ (ലിജോ ജോൺ & ടീം) നേതൃത്വത്തിൽ നടന്ന സംഗീത സന്ധ്യ ശ്രദ്ധേയമായി.
ജിന്റോ തോമസും സുനിത ജിന്റോയും സ്റ്റേജ് കോർഡിനേറ്റർമാരായ പരിപാടിക്ക് സുരേന്ദ്രൻ ചേലക്കര, ബിദേശ് പ്രേം, എൽബിൻ കുര്യാക്കോസ്, സിയാവുദ്ദീൻ ആലുവ, ബാബു ജോസഫ്, ജേക്കബ്, ജിസ്സോ, സുമേഷ്, ഷാൻറ്റ്ലി, ഫൗസി, ധന്യ, ലിജി, രജിത, അഞ്ജു, പ്രിയ, മഞ്ജു, ജിസ്മി, ഷാരോൺ, ഓമന, നോബി, അഖില, ആഷിഫ അലിയാർ, സുധി ജോബിൻ, ജിന്റോ ജോസ്,ടിൻസ്മോൾ എന്നിവർ നേതൃത്വം നൽകി.
ആഘോഷങ്ങളുടെ ഭാഗമായി നടന്ന ജീവകാരുണ്യ കൂപ്പൺ നറുക്കെടുപ്പിൽ മുഹമ്മദ് ആദിൽ റാഫിസ് (ഒന്നാം സമ്മാനം), ജ്യോതി (രണ്ടാം സമ്മാനം), സൈനബ കെ.പി (മൂന്നാം സമ്മാനം), ഹുസൈൻ അഹമ്മദ് ഉമർ (നാലാം സമ്മാനം) എന്നിവർ വിജയികളായി.
വൈസ് പ്രസിഡണ്ട് ഷിജി ഫ്രാൻസിസ് സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പർ നിഷാ ബിന്നി നന്ദിയും പറഞ്ഞു.
![]()
