അൽഖോബാർ: സൌദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ കനിവ് സാംസ്കാരിക വേദിയുടെ 7-ാമത് കലാനിധി പുരസ്കാരം പ്രശസ്ത ഗാനരചയിതാവ് ഷിബു ചക്രവർത്തിയ്ക്ക് സമ്മാനിച്ചു.
പാടം പൂത്ത കാലം എന്ന പേരിൽ അൽഖോബാർ ക്ലാസിക് ആഡിറ്റോറിയത്തിൽ നടത്തിയ സാംസ്കാരിക പരിപാടിയോടനുബന്ധിച്ച് ഷിബു ചക്രവർത്തിയുടെ പാട്ടുകളുടെ അവതരണ ഗാനസന്ധ്യ, വിഡിയോ പ്രദർശനം, പുരസ്കാര സമർപ്പണം, വിവിധരംഗങ്ങളിൽ മികവ് തെളിയിച്ചവർക്കുള്ള ആദരവ്, വിവിധ കലാപരിപാടികൾ എന്നിവയും വേദിയിൽ അവതരിപ്പിച്ചു.
സാംസ്കാരിക സമ്മളനത്തിൽ കനിവ് പ്രസിഡൻ്റ് ഷിജു കലയപുരം അദ്ധ്യക്ഷതവഹിച്ചു. മലയാളി സമാജം സൌദി ദേശീയ പ്രസിഡന്റ് മാലിക് മക്ബൂൽ ഉത്ഘാടനം നിർവ്വഹിച്ചു.
മുഖ്യാതിഥിയായി പങ്കെടുത്ത ഷിബുചക്രവർത്തി സ്വന്തം പാട്ടോർമ്മകളുടെയും ഇന്നത്തെ മലയാള ഗാനരചനാ രീതികളുടേയും അനുഭവങ്ങൾ സദസിനോട് പങ്കുവെച്ചു.
എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ സാജിദ് ആറാട്ടുപുഴ, പ്രവാസി എഴുത്തുകാരി ലതികാ അങ്ങേപാട്ട് , കനിവ് ട്രഷറാർ ജോൺ രാജു, കനിവ് സെക്രട്ടറി അജു ജോൺ, കൺവീനർ ബിജു വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.
ഷിബു ചക്രവർത്തിക്കുള്ള കനിവ് സാംസ്കാരികസംഘടനയുടെ 7 മത് കലാനിധി പുരസ്കാര പ്രഖ്യാപനം ഷാജി പത്തിച്ചിറ നിർവ്വഹിച്ചു.
ബിജു ബേബിയും ബിനോ കോശിയും ചേർന്നു പുരസ്കാരവും മംഗളപത്രവും കൈമാറി.
സിനിമാ നാടക പ്രവർത്തകൻ ജേക്കബ് ഉതുപ്പ്,സാമൂഹൃ പ്രവർതകൻ മണികുട്ടൻ പത്മനാഭൻ ,ഡോ.സിന്ധു ബിനു, ഉണ്ണൂണ്ണി ഷിബു തുടങ്ങി കലാ സാംസ്കാരിക മാധ്യമ രംഗത്തുനിന്നുള്ളവർ പങ്കെടുത്തു.

വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച അലക്സ് ഫിലിപ്പ്,മാത്യു തോമസ്,റോയി ബാബു എന്നിവരെ കനിവ് പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
ഷിബു ചക്രവർത്തിയുടെ ഗാനങ്ങൾ ഉൾപ്പെടുത്തി അരങ്ങേറിയ ഗാനസന്ധ്യയ്ക്ക് കനിവ് ഗായകരും കിഴക്കൻ പ്രവിശ്യയിലെ കലാപ്രവർത്തകരും നേതൃത്വംനൽകി.
വരലക്ഷ്മി നൃത്തൃ വിദ്യാലയത്തിലെ ശില്പ നൈസിലും സംഘവും ചേർന്നു അവതരിപ്പിച്ച സ്വാഗത നൃത്തവും , അനീസിയ അൻവറിൻ്റെ നേതൃത്വത്തിൽ കനിവ് വനിതാ വിഭാഗം അവതരിപ്പിച്ച സംഘസൃത്തവും , കനിവ് കുട്ടികളുടെ സിനിമാറ്റിക് ഡാൻസും വേദിയിലരങ്ങേറി.
കൺവീനർമാരായ ബിജു വർഗ്ഗീസ്,ബിനു ബേബി,ജിബി തമ്പി എന്നിവർ നേതൃത്വം നൽകി.
![]()
